ഖത്തറിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക

0

ഖത്തറിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക. സോഷ്യല്‍ മീഡിയയില്‍ ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുന്നത് സൈബര്‍ കുറ്റമെന്ന് യുഎഇ അറിയിച്ചു.  ഖത്തറിനെ അനുകൂലിക്കുന്നവര്‍ക്ക് മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും 5 ലക്ഷം ദിര്‍ഹം പിഴ ചുമത്തുമെന്നും യുഎഇ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തദ്ദേശിയര്‍ക്കും പ്രവാസികള്‍ക്കും ഇത് ബാധകമെന്നാണ് റിപ്പോര്‍ട്ട്.

തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നു എന്ന് ആരോപിച്ചാണ് സൗദി, ബഹ്റിന്‍, യുഎഇ, ലിബിയ, ഈജിപ്ത് മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചത്.