ലോകത്തിലെ ഏറ്റവും സുന്ദരനായ സിംഹം ഇതാണോ ?

0

ലോകത്തിലെ ഏറ്റവും സുന്ദരനായ മൃഗരാജന്‍ ഇതാരിക്കുമോ ? ആണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. സ്വര്‍ണ്ണ നിറത്തില്‍ തിളങ്ങുന്ന നിറഞ്ഞ ജഡ കാറ്റത്തു പാറി പറന്നു കിടക്കുമ്പോള്‍ ശാന്തവും എന്നാല്‍ പ്രൌഡമായ നോട്ടത്തോടെ നില്‍ക്കുന്ന ഈ സംഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

പറഞ്ഞു വരുന്നത് ടാന്‍സാനിയയിലെ നമീരി പുല്‍മേട്ടില്‍ നിന്ന് ഒരു ഫൊട്ടോഗ്രാഫര്‍ കണ്ടെത്തിയ സിംഹത്തെക്കുറിച്ചാണ്. ഷാംപു ഇട്ട് കഴുകി ഉണക്കിയതു പോലെ കാറ്റത്ത് പാറിപ്പറക്കുന്ന സ്വര്‍ണ്ണമുടിയാണ് ഈ സിംഹത്തിന്റെ പ്രത്യേകത.ഇടയ്ക്ക് പാറയിലേക്ക് ഒരു കാല്‍ കയറ്റി വച്ച് മെല്ലെ നിവര്‍ന്നു നിന്ന് ക്യാമറയിലേക്ക് സിംഹം ഒരു നോക്കുന്നുണ്ട്. ആ നോട്ടം കണ്ടാല്‍ നിവിന്‍ പോളി പറയുന്നത് പോലെ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല എന്ന അവസ്ഥയാണ്.‌‌ വോഗ് മാസികയ്ക്കു വേണ്ടി മോഡലുകളെ നിര്‍ത്തി ഫൊട്ടോ എടുക്കുന്നതു പോലെയാണ് തനിക്കു തോന്നിയതെന്ന് ചിത്രങ്ങള്‍ പകര്‍ത്തിയ അലക്സ് കിരിഷ്കോ എന്ന ഫൊട്ടോഗ്രഫർ പറയുന്നു.

മോഡലുകളെ പോലും തോല്‍പ്പിക്കുന്ന സ്റ്റൈലിലാണ് സിംഹം ഓരോ തവണയും ഫൊട്ടോയ്ക്കു വേണ്ടി നിന്നു തന്നതെന്നും അലക്സ് വിശദീകരിക്കുന്നു ഒരു നിമിഷം താന്‍ ഒരു ഫാഷന്‍ ഫൊട്ടോഗ്രാഫറാണോ എന്നു പോലും സംശയിച്ചുവെന്നാണ് അലക്സ് പറയുന്നത്.