ഈ സോക്ക്സ് ഒരല്‍പം വ്യത്യസ്തമാണ്; വിയര്‍ക്കില്ല, ചൊറിയില്ല, രൂക്ഷഗന്ധത്തെയും പേടിക്കേണ്ട

0

സോക്ക്സില്‍ നിന്നുള്ള ഗന്ധത്തെ പലര്‍ക്കും ഭയമാണ് .ജിമ്മിലും മറ്റും പോയി വരുമ്പോള്‍ ആകും ഇത് കൂടുതല്‍ പ്രശ്നം ഉണ്ടാക്കുക .ധരിക്കുന്നവര്‍ക്ക് മനസ്സിലാകില്ലെങ്കിലും അടുത്തിരിക്കുന്നവ്ര്‍ക്ക് ആകും മിക്കവാറും സോക്ക്സ്സില്‍ നിന്നുള്ള രൂക്ഷഗന്ധം പണി നല്‍കുന്നത് .എന്നാല്‍ ആ പേടി ഇനി വേണ്ട .ഒരു പുതിയ തരം സോക്ക്സ് വിപണിയില്‍ എത്തിപോയി .എത്രയധികം ഉപയോഗിച്ചാലും വിയര്‍ക്കില്ല എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത

ജിമ്മില്‍ ഉപയോഗിക്കാന്‍ പാകത്തിന് പ്രത്യേകം നിര്‍മ്മിച്ച ഒന്നാണ് ബോബാസ് സോക്‌സ്. ഇതിനായി പ്രത്യേക സൗകര്യമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ അധികനേരം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അസൗകര്യങ്ങള്‍ കുറയ്ക്കുമെന്നുമാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.പ്രത്യേകമായുള്ള പരുത്തിതുണി ഉപയോഗിച്ചാണ് ഈ സോക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവ ചൂടുകാലത്ത് ഈ സോക്‌സ് തണുപ്പും, തണുപ്പ് കാലത്ത് ചൂടും അനുഭവപ്പെടുത്തും. കാലിന്റെ അടിഭാഗത്ത് കൂടൂതല്‍ കുഷ്യനും ഇവര്‍ നല്‍കിയിട്ടുണ്ട്. ഇവ നടക്കുമ്പോള്‍ വളരെയധികം സഹായമായിരിക്കും. ദീര്‍ഘസമയത്തേക്കുള്ള ഉപയോഗത്തിന് ഇവ വളരെയധികം സഹായിക്കും.

സോക്‌സിന്റെ നടുവ് ഭാഗത്ത് തേനീച്ചകൂടിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഭാഗം കൂടുതല്‍ സുഖകരമാക്കും. വൈകാതെ തന്നെ ഇത് വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍