ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിൽ ചെന്നൈയിൽ ഒരുക്കിയ സോളോ ടീം പരിചയപ്പെടുത്തൽ ചടങ്ങ് ചിത്രത്തിന്റെ പ്രത്യേകതകളും പ്രഗത്ഭരുടെ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായി. ബോളിവുഡ് സംവിധായകനും മലയാളിയുമായ ബിജോയ് നമ്പ്യാർ മലയാളത്തിലും തമിഴിലും അണിയിച്ചൊരുക്കുന്ന സോളോയിൽ നാല് വ്യത്യസ്ത കഥകളും നാല് വ്യത്യസ്ത കഥാപാത്രങ്ങളുമായാണ് ദുൽഖർ എത്തുന്നത്. “ശരിക്കും എന്റെ ആദ്യ ദക്ഷിണേന്ത്യൻ സിനിമയാണ് സോളോ. മുമ്പ് തമിഴിൽ ഡേവിഡ് ഇറങ്ങിയെങ്കിലും അത് ഡബ് ചെയ്തതായിരുന്നു. അതിനാൽ സോളോ മലയാളത്തിലും തമിഴിലും വെവ്വേറെയാണ് എടുക്കുന്നതും,” ബിജോയ് നമ്പ്യാർ പറഞ്ഞു. “ഇതു വരെ എനിക്ക് ലഭിച്ച സംവിധായകരാകട്ടെ, ചിത്രങ്ങളാകട്ടെ, ഭാഗ്യം എന്നോടൊപ്പം തന്നെയുണ്ടെന്നാണ് എന്റെ വിശ്വാസം. തമിഴിലേയും മലയാളത്തിലേയും പ്രേക്ഷകർ എന്നും നല്ല തിരക്കഥയെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ഒരേ തിരക്കഥ രണ്ട് വ്യത്യസ്ത ഭാഷകളിൽ ഒരേസമയം ചെയ്യുമ്പോൾ അത് എട്ട് സിനിമയിൽ അഭിനയിക്കുന്ന പ്രതീതിയാണ് നൽകുന്നത്. വളരെ വ്യത്യസ്തമായ പ്രമേയവും അവതരണവും ആയിരിക്കും ഈ ചിത്രത്തിന്റെ പ്രത്യേകത,” ദുൽഖർ സൽമാൻ പറഞ്ഞു. ഛായാഗ്രാഹകൻ രാജീവ് മേനോന്റെ വാക്കുകൾ, “ഒരു സിനിമയിലെ ഒരു ഗാനം ചിത്രീകരിക്കാൻ തന്നെ ഞങ്ങൾ ഇപ്പോൾ പെടാപ്പട് പെടാറുണ്ട്. പക്ഷേ ഈ രണ്ടു സിനിമയിലുമായി ഏതാണ്ട് 30 ഗാനങ്ങളാണ് ഞങ്ങൾ ചിത്രീകരിക്കുന്നത്.” സംവിധായകൻ മണിരത്തിനം പറഞ്ഞു, “ഈ ചിത്രത്തിന്റെ ടീസർ മാത്രമേ ഇപ്പോൾ ബിജോയ് നമ്പ്യാർ നമ്മെ കാട്ടിയുള്ളൂ. അതു തന്നെ എന്റെ മനസ്സിൽ ഈ സിനമ കാണമെന്ന താൽപര്യം ഉണർത്തി.” മൂന്ന് ഛായാഗ്രാഹകരാണ് ചിത്രത്തിൽ ദൃശ്യവിരുന്ന് ഒരുക്കുന്നത്. അതു പോലെ തന്നെ പതിനൊന്ന് സംഗീതസംവിധായകർ ചേർന്ന് ഓരോ ഭാഷയിലും 15 ഗാനങ്ങൾക്കും ഈണം നൽകിയിട്ടുണ്ട്.
Latest Articles
യുവനടിയുടെ പീഡന പരാതി; കര്‍ശന ഉപാധികളോടെ സിദ്ദിഖിന് ജാമ്യം
ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതി സംസ്ഥാനം വിട്ടുപോകാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം,പരാതിക്കാരിയെ മാനസികമായി...
Popular News
ഓസ്കർ മധുരം തേടി ആടുജീവിതം
പൃഥിരാജിന്റെ ആടുജീവിതം പുതിയ തിളക്കത്തിലേക്ക്. ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരത്തിന്റെ മാധുര്യം മാറുന്നതിന് മുൻപൊ ആടുജീവിതത്തിലെ ഗാനങ്ങളെ തേടി ഓസ്കർ പരിഗണനാ പട്ടിക. ചിത്രത്തിന് വേണ്ടി എ.ആർ. റഹ്മാൻ...
യാത്രക്കാർക്ക് സന്തോഷ വാർത്ത; പുതിയ സർവീസ് തുടങ്ങാൻ ഇൻഡിഗോ, എല്ലാ ദിവസവും കോഴിക്കോട് നിന്ന് അബുദാബിയിലേക്ക്
കരിപ്പൂര്‍: കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുന്നു. എല്ലാ ദിവസവും സര്‍വീസുകള്‍ ഉണ്ടാകും.
ഈ മാസം 20 മുതലാണ് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുക. രാത്രി...
പൂജാ ബമ്പർ 12 കോടി കൊല്ലത്ത്; JC 325526 എന്ന നമ്പറിന് ഒന്നാം സമ്മാനം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുത്തു. ഒന്നാം സമ്മാനം 12 കോടി JC 325526 എന്ന നമ്പറിന് ലഭിച്ചു. കൊല്ലത്താണ് ഇത്തവണ ഒന്നാം സമ്മാനം നേടിയത്. രണ്ടാം...
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കേരളത്തിലേക്ക്; മഴ തുടരും
തിരുവനന്തപുരം: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് നീങ്ങുന്നതിനാൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 204 മില്ലീമീറ്റർ വരെ ലഭിക്കുന്ന പെരുമഴയാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ, 2024ൽ അല്ലു അർജുൻ്റെ ആസ്തി ഇങ്ങനെ
ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ എന്നതിൽ സംശയമില്ല. ആദ്യ ചിത്രമായ ഗംഗോത്രിയിൽ നിന്ന് പുഷ്പ 2 വരെയുള്ള അല്ലു അർജുൻ എന്ന നടന്റെ യാത്ര വളരെ...