ഓസ്‌കറില്‍ ജനറല്‍ കാറ്റഗറിയില്‍ മത്സരിക്കാന്‍ ‘സൂരറൈ പോട്ര്’

0

സൂര്യ നായകനായി അഭിനയിച്ച തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്കറില്‍ മത്സരിക്കും. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒര്‍ജിനല്‍ സ്‌കോര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുക. ചിത്രത്തെ ഓസ്‌കര്‍ നോമിനേഷനിലേയ്ക്കു പരിഗണിക്കുന്നതാണ് ആദ്യ പടി.

കോവിഡ് പ്രതിസന്ധികള്‍ ഉള്ളതിനാൽ മത്സരത്തിന് അയക്കാൻ സാധിക്കുന്ന ചിത്രങ്ങൾക്കുള്ള നിയമങ്ങളിൽ ഓസ്കർ അക്കാദമി പലവിധ മാറ്റങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇതോടെ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിനെത്തിയ ചിത്രത്തിനും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുന്നത്. ജനറൽ ക്യാറ്റ​ഗറിയിലായിരിക്കും ചിത്രം മത്സരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ സഹനിർമാതാവായ രാജശേഖർ പാണ്ഡ്യനാണ് ഈ വിവരം വ്യക്തമാക്കിയത്.

സാധാരണ ജൂറി അംഗങ്ങള്‍ക്കായി ലോസ് ഏഞ്ജലീസില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ എല്ലാം വിര്‍ച്വല്‍ ആണ്. ഓണ്‍ലൈനായി ജൂറി അംഗങ്ങള്‍ സിനിമ കാണും.

ആമസോണ്‍ പ്രൈമിലൂടെയാണ് ‘സൂരറൈ പോട്ര്’ റിലീസിനെത്തിയത്. സുധാ കൊം​ഗാര സംവിധാനം ചെയ്ത് സൂര്യ നായകനായും അപർണ ബാലമുരളി നായികയായുമെത്തിയ ‘സൂരറൈ പോട്ര്മികച്ച പ്രതികരണങ്ങളാണ് നേടിയത്. ചുരുങ്ങിയ ചിലവിൽ സാധാരണക്കാർക്കു കൂടി യാത്രചെയ്യാൻ കഴിയുന്ന എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു ‘സൂരറൈ പോട്ര്’.