ഒരു റാന്തല്‍. ഉയരം 15.5 മീറ്റര്‍!!-ഇതെവിടെയാണെന്നറിയണ്ടേ?

0

ലോകത്തെ ഏറ്റവും വലിയ റാന്തല്‍ വിളക്ക് നിര്‍മ്മിച്ച് ഷാര്‍ജ ലോക റെക്കോര്‍ഡ് നേടി. അല്‍ ജുബൈല്‍ പൊതുമാര്‍ക്കറ്റിന്‍റെ കവാടത്തിലാണ് ഈ കൂറ്റന്‍ റാന്തല്‍വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. 15.5 മീറ്ററാണ് കൂറ്റന്‍ റാന്തല്‍ വിളക്കിന്‍റെ ഉയരം.   5.6 മീറ്ററാണ് വീതി. ഗ്ലോബല്‍ ഇവന്‍റ് മാനേജ്‌മെന്‍റ് ഗ്രൂപ്പാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ ഗിന്നസ് മാനദണ്ഡങ്ങളും പാലിച്ചാണ് റാന്തൽ വിളക്ക് നിർമ്മിച്ചത്.

മാർക്കറ്റിലേക്ക് കടന്ന് വരുന്ന ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്ന രീതിയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ജൂണ്‍ മാസം 27നാണ് ഇത് ജുബൈലിന്‍റെ കവാടത്തിൽ ഇടം നേടിയത്. ലോകത്തിലെ ഏറ്റവും വലിയ തീന്‍ മേശ ഒരുക്കിയും മരം കൊണ്ടുള്ള ചാരിറ്റി പെട്ടി തീര്‍ത്തും മുമ്പ്ഗിന്നസ് ബുക്കില്‍ കയറിയ ചരിത്രം ഷാര്‍ജയ്ക്കുണ്ട്.