ശ്രീലങ്കയെ ഒന്‍പത് വിക്കറ്റിന് തകര്‍ത്തത് ദക്ഷിണാഫ്രിക്ക

0

ശ്രീലങ്കയെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ഈ ലോകകപ്പിലെ രണ്ടാം വിജയം കരസ്ഥമാക്കി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 49.3 ഓവറില്‍ 203ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 37.2 ഓവറില്‍ ലക്ഷ്യം മറികടന്നു. ഫാഫ് ഡു പ്ലെസിസ് (96), ഹാഷിം അംല (80) എന്നിവര്‍ പുറത്താവാതെ നേടിയ അര്‍ധ സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

ലസിത് മലിംഗയ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് ഒത്തുച്ചേര്‍ന്ന അംല- ഫാഫ് സഖ്യം ജയം എളുപ്പമാക്കി. 10 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഫാഫിന്റെ ഇന്നിങ്‌സ്. അംലയുടെ ഇന്നിങ്‌സില്‍ അഞ്ച് ഫോറുകളുണ്ടായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ഡ്വെയ്ന്‍ പ്രെട്ടോറ്യൂസും ക്രിസ് മോറിസുമാണ് ലങ്കയെ തകര്‍ത്തത്. 30 റണ്‍സ് നേടിയ കുശാല്‍ പെരേരയും ആവിഷ്‌ക ഫെര്‍ണാണ്ടോയുമാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍.

16 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 15 റണ്‍സെടുത്ത ഡികോക്കിനെ ലസിത് മലിംഗ ക്ലീന്‍ ബോള്‍ ചെയ്തു. തുടര്‍ന്ന് ഒത്തു ചേര്‍ന്ന ഡുപ്ലെസ്സി – അലം സഖ്യം ദക്ഷിണാഫഫ്രിക്കയെ അനായാസം വിജയത്തിലേക്ക് എത്തിച്ചു. പിരിയാത്ത രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 175 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 10 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് എടുത്ത ഡ്വെയിന്‍ പ്രിട്ടോറിയസാണ് മാന്‍ ഓഫ് ദി മാച്ച്.