തമിഴ് നടി ആനന്ദി വിവാഹിതയായി; വരൻ സോക്രട്ടീസ്

0

തമിഴ് നടി ആനന്ദി വിവാഹിതയായി. സഹസംവിധായകനായ സോക്രട്ടീസ് ആണ് വരൻ. വാറങ്കല്ലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സംവിധായകൻ നവീനിന്‍റെ സഹോദരൻ കൂടിയാണ് സോക്രട്ടീസ്. ഹിന്ദു ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

തെലുങ്ക് ചിത്രമായ ബസ് സ്റ്റോപ്പിലൂടെ അഭിനയരം​ഗത്തേക്ക് എത്തിയ രക്ഷിത എന്ന ആനന്ദി. പ്രഭു സോളമന്‍ സംവിധാനം ചെയ്ത കയല്‍ എന്ന ചിത്രത്തിലൂടെയാണ് ആനന്ദി ശ്രദ്ധേയയായത്. മാരി സെല്‍വരാജിന്റെ പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ ആനന്ദിയുടെ നായിക വേഷവും ഏറെ പ്രശംസകളും അംഗീകാരവും നേടിയിരുന്നു. തൃഷ ഇലാന നയൻതാര, വിസാരണൈ, പാണ്ടി​ഗൈ, എനക്ക് ഇന്നൊരു പേര് ഇരുക്കും എന്നിവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.

ടൈറ്റാനിക് കാതലും കവുന്ത് പോകും, എങ്കേ അന്ത വാൻ, അലാവുദ്ദീൻ അർപ്പുദ ക്യാമറ, ഏയ്ഞ്ചൽ, രാവണ കൂട്ടം, സോമ്പി റെഡ്ഡി തുടങ്ങിയവയാണ് ആനന്ദിയുടേതായി പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.