ദുരന്തങ്ങൾ വരാനിരിക്കുകയാണ്

0

പിറന്നു വീഴാനിരിക്കുന്ന തലമുറയും ഇന്നത്തെ പുതുതലമുറയും അഭിമുഖീകരിക്കാൻ പോകുന്നത് വരാനിരിക്കുന്ന ദുരന്തങ്ങൾ തന്നെയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം ഉണ്ടാകാൻ പോകുന്നത് വരൾച്ച, കാട്ടുതീ, ഉഷ്ണ തരംഗം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മുൻപ് സംഭവിക്കാത്ത രീതിയിൽഭയാനകമായി വരാനിരിക്കുന്നതെന്നാണ് മുന്നറിയിപ്പാണ് നമുക്ക് ലഭിക്കുന്നത്. ബ്രസ്സൽസിലെ സർവകലാശാലയിലെ കാലാവസ്ഥ ശാസ്ത്രജ്ഞൻമാർ നൽകിയ റിപ്പോർട്ടിലാണ് നടുക്കുന്ന ഈ വിവരങ്ങളുള്ളത്.

പ്രകൃതിദുരന്തങ്ങളുടെ എണ്ണം മാത്രമല്ല തീക്ഷ്ണതയും വർദ്ധിക്കുമെന്നാണ് അനുമാനം. പഴയ തലമുറയ്ക്ക് ജീവിതത്തിൽ ശരാശരി നാല് ഉഷ്ണ തരംഗങ്ങളെ അതിജീവിക്കേണ്ടി വന്നെങ്കിൽ പുതുതലമുറയ്ക്ക് മുപ്പതെങ്കിലും ഉഷ്ണ തരംഗങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

ആഗോള താപനില ക്രമാതീതമായി വർദ്ധിച്ച് അപകടകരമായ നിലയിലെത്തുമെന്നുമുള്ള മുന്നറിയിപ്പിനെ ശാസ്ത്രലോകം ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. ജീവി കുലത്തിൽ ബൗദ്ധിക വികാസം പ്രാപിച്ചെന്ന് അവകാശപ്പെടുന്ന മനുഷ്യർ പ്രകൃതിയോട് ചേർന്ന് നിന്ന് ജീവിക്കാൻ ഇനിയെങ്കിലും പഠിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്ന മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.