കുപ്പിക്കുള്ളിലേക്ക് ത്രിവര്‍ണ നിറങ്ങള്‍; മനോഹര ചിത്രമൊരുക്കി അനൂപ്

0

75ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിലാണ് നാട്. സ്വാതന്ത്ര്യ പൊന്‍പുലരി ആഘോഷിക്കുന്ന വേളയില്‍ വ്യത്യസ്തങ്ങളായ കലാവിരുതുകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ എസ്.ആര്‍ അനൂപിന്റെ കലാവിരുതാണ് ഇപ്പോള്‍ വൈറലാകുന്നത്. ത്രിവര്‍ണങ്ങള്‍ ഒരു കുപ്പിക്കുള്ളിലേക്ക് നിറം പകരുന്നതിന്റെ വിഡിയോയയും ചിത്രവുമാണ് ഹൈലൈറ്റ്.

ഫോട്ടോഗ്രഫി ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അനൂപ്. ത്രിവര്‍ണ നിറങ്ങള്‍ കുപ്പിക്കുള്ളിലെ ജലവുമായി കലരുമ്പോഴുണ്ടാകുന്ന മനോഹാരിത, കൃത്യസമയത്ത് ഒപ്പിയെടുത്ത് ഫ്രെയിമിലാക്കിയാണ് ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടവും അനൂപ് പറയുന്നത്.