കോവിഡില്‍ മാതാപിതാക്കള്‍ മരിച്ച കുട്ടികൾക്ക് ഒറ്റത്തവണയായി 3 ലക്ഷം രൂപ

0

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നല്‍കും. 18 വയസ്സുവരെ 2000 രൂപ മാസം തോറും നല്‍കും. കുട്ടികളുടെ ബിരുദ തലംവരെയു ള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത് നടത്താൻ നിർദേശിച്ചു. ക്രഷറുകൾ‌ കോവിഡ് മാനദണ്ഡം അനുസരിച്ച് പ്രവർത്തിക്കാം. നേത്ര പരിശോധകർ, കണ്ണടക്കടകൾ, ശ്രവണ സഹായികൾ വിൽക്കുന്ന കട, കൃത്രിമ അവയവം വിൽക്കുന്നതും നന്നാക്കുന്നതുമായ സ്ഥാപനങ്ങൾ, ഗ്യാസ് അടുപ്പുകൾ നന്നാക്കുന്ന കടകൾ, മൊബൈൽ–കംപ്യൂട്ടർ ഷോപ്പുകൾ എന്നിവയ്ക്കു രണ്ടു ദിവസം തുറക്കാൻ അനുമതി നൽകും.