ലോഡ്ജിലെ കുളിമുറിയിൽ ക്യാമറ: സ്ഥാപന ഉടമയ്ക്കെതിരെ നടപടി

0

പാലക്കാട് ∙ നഗരത്തിൽ ലോഡ്ജിലെ കുളിമുറിയിൽ ക്യാമറ ഘടിപ്പിച്ചു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിൽ സ്ഥാപന ഉടമയ്ക്കെതിരെ നടപടിയെടുക്കണമെന്നും പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നും വീട്ടമ്മയുടെ ആവശ്യം. കെഎസ്ആർടിസി ബസ് സ്റ്റാൻ‍ഡിനു സമീപത്തെ ലോഡ്ജിലെ കുളിമുറിയിലാണ് ക്യാമറ കണ്ടെത്തിയത്.

കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതേ തുടർന്നു പ്രതിയെ പിടികൂടിയെങ്കിലും തുടർ അന്വേഷണം മന്ദഗതിയിലാണെന്നാണ് ആരോപണം. ഉടമയ്ക്കെതിരെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സംഭവവുമായി ബന്ധപ്പെട്ടു ഭീഷണിയുണ്ടെന്നും ഇവർ പറഞ്ഞു. ഇക്കാര്യത്തിലും അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ജില്ലാ പൊലീസ് മേധാവിക്കും വീട്ടമ്മ പരാതി നൽകി.