ശ്രീദേവിയുടെ മരണത്തില്‍ അസ്വാഭാവികത; മരണം മദ്യലഹരിയില്‍ ബാത്ത് ടബില്‍ വീണതിനാല്‍ എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്‌

0

നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത. ദുബായിലെ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീദേവി ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതോടെ താരത്തിന്റെ മരണത്തില്‍ ദുരൂഹതയേറിയിരിക്കുകയാണ്. അതിനിടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂറിനെ ദുബായ് പോലീസ് ചോദ്യം ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഇന്നലെ രാത്രി ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇന്ന് ഉച്ചതിരിഞ്ഞും അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീദേവിയുടെ മകളേയും ചോദ്യം ചെയ്യുന്നുണ്ട്. ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടലിലെ ഇരുപത് ജീവനക്കാരെയും ദുബായ് പോലീസ് ചോദ്യം ചെയ്തു. അനന്തരവന്റെ വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങിയ ബോണി കപൂര്‍ പെട്ടന്ന് ദുബായിലേക്ക് മടങ്ങി എത്തിയതാണ് പോലീസിന്റെ സംശയത്തിന്റെ കാരണം. സര്‍പ്രൈസ് ഡിന്നര്‍ നല്‍കി ശ്രീദേവിയെ അമ്പരപ്പിക്കുന്നതിന് വേണ്ടിയാണ് മടങ്ങി എത്തിയതെന്നാണ് ബോണി കപൂര്‍ പോലീസിന് നല്‍കിയ മറുപടി.

ദുബായില്‍ സ്ഥിരതാമസമാക്കിയ ശ്രീദേവിയുടെ സഹോദരി ശ്രീലതയേയും പോലീസ് ചോദ്യം ചെയ്തു. ശ്രീദേവിയും ബോണി കപൂറും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി ശ്രീലത പോലീസിനോട് പറഞ്ഞുവെന്നാണ് വിവരം. അതിനിടെ ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായി ഫേറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.