സഹതാരങ്ങളെ ഓര്‍ത്ത് ടിവി ഷോയില്‍ പൊട്ടിക്കരഞ്ഞ് ശ്രീദേവി

താന്‍ വേഷമിട്ട മുന്നൂറാമത്തെ ചിത്രം ‘മോം’ തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോഴും തന്റെ സഹതാരങ്ങളെ ഓര്‍ത്ത്‌ പൊട്ടികരഞ്ഞു നടി ശ്രീദേവി. ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ച പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്താനാകില്ലെന്നതാണ് ശ്രീദേവിയെ വിഷമിപ്പിക്കുന്നത്.

സഹതാരങ്ങളെ ഓര്‍ത്ത് ടിവി ഷോയില്‍ പൊട്ടിക്കരഞ്ഞ് ശ്രീദേവി
sridevi-7593-830x412

താന്‍ വേഷമിട്ട മുന്നൂറാമത്തെ ചിത്രം ‘മോം’ തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോഴും തന്റെ സഹതാരങ്ങളെ ഓര്‍ത്ത്‌ പൊട്ടികരഞ്ഞു നടി ശ്രീദേവി. ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ച പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്താനാകില്ലെന്നതാണ് ശ്രീദേവിയെ വിഷമിപ്പിക്കുന്നത്.

ഉറി ആക്രമണത്തിനു ശേഷമുണ്ടായ വിസ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ചിത്രത്തില്‍ മകളുടെ വേഷത്തില്‍ എത്തിയ സജല്‍ അലിക്കും ഭര്‍ത്താവായി അഭിനയിച്ച അദ്‌നാന്‍ സിദ്ദീഖിക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ കഴിയാത്തത്. ഒരു ടിവി ഷോയില്‍ ഇക്കാര്യം തുറന്നു പറഞ്ഞുകൊണ്ട് ശ്രീദേവി പൊട്ടിക്കരഞ്ഞു.

സജല്‍, എന്റെ പ്രിയപ്പെട്ട മകളേ ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. എന്തു കൊണ്ടാണ് ഞാനിത്രയും വികാരാധീനയാകുന്നതെന്നറിയില്ല. നിങ്ങള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിച്ചു പോകുന്നു. ഈ ചിത്രത്തിനു വേണ്ടിയുള്ള നി്ങ്ങളുടെ കഷ്ടപ്പാടുകള്‍ പറഞ്ഞറിയിക്കാനാകില്ല. നിങ്ങളില്ലായിരുന്നെങ്കില്‍ ഈ ചിത്രം ഒരിക്കലും പൂര്‍ത്തിയാകില്ലായിരുന്നു. ഈ പ്രിയപ്പെട്ട നിമിഷത്തിനു വേണ്ടിയായിരുന്നല്ലോ നമ്മള്‍ ഇത്രയും നാള്‍ കാത്തിരുന്നത്. ഞാന്‍ നിങ്ങളെ മിസ്സ് ചെയ്യുന്നു.’ നിറകണ്ണുകളോടെ ശ്രീദേവി പറഞ്ഞു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ