മരണശേഷം ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ നടിയായി ശ്രീദേവി

1

അറുപത്തഞ്ചാമത്തെ പുരസ്‌കാരത്തില്‍ ആരായിരിക്കും മികച്ച നടി എന്ന ആകംഷക്യ്ക്ക് വിരാമമാകുമ്പോള്‍ ശ്രീദേവിയുടെ ആരാധകരുടെ ഉള്ളില്‍ നിറയുന്നത് സന്തോഷത്തോടൊപ്പം ശ്രീ ഇല്ലാലോ ഇത് കേള്‍ക്കാന്‍ എന്ന വേദനയാണ്.

ഇത്തവണ മികച്ച നടിയായി ശ്രീദേവിയാണ്. മോം എന്ന സിനിമയിലൂടെയാണ് നടിയെ തേടി പുരസ്കാരം എത്തിയത്. അഞ്ച് ദശാബ്ദത്തോളം ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്നെങ്കിലും മരണത്തിന് ശേഷമാണ് ശ്രീദേവയിയെ തേടി ദേശീയ പുരസ്‌കാരം എത്തിയത്. അത് ശ്രീ ഏറെ ആശിച്ചു ചെയ്ത ചിത്രത്തിലൂടെ. മരണാന്തരം ദേശീയ പുരസ്‌കാരം കിട്ടുന്ന ആദ്യ നടി കൂടിയാണ് ശ്രീദേവി. മാത്രമല്ല ഇത്രയധികം സിനിമകളില്‍ അഭിനയിച്ചിട്ടും ആദ്യമായിട്ടാണ് ശ്രീദേവിയ്‌ക്കൊരു ദേശീയ പുരസ്‌കാരം കിട്ടുന്നത്.

മകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയവരെ അന്വേഷിച്ചെത്തി പ്രതികാരം ചെയ്യുന്ന അമ്മയുടെ വേഷത്തിലായിരുന്നു സിനിമയില്‍ ശ്രീദേവി അഭിനയിച്ചിരുന്നത്. സജല്‍, നവാസുദീന്‍ സിദ്ദിഖി, അക്ഷയ് ഖന്ന, പാക്കിസ്ഥാന്‍ താരങ്ങളായ അദ്‌നാന്‍, എന്നിവരായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

2017 ജൂലൈയിലായിരുന്നു മോം റിലീസിനെത്തിയത്. റിലീസിനെത്തിയപ്പോള്‍ മുതല്‍ സിനിമയിലെ ശ്രീദേവിയുടെ കഥാപാത്രത്തെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മരണത്തിന് ശേഷമാണ് ശ്രീദേവിയെ തേടി പുരസ്‌കാരം എത്തിയതെങ്കിലും ഇന്ത്യന്‍ സിനിമാ പ്രേമികള്‍ അതില്‍ സന്തുഷ്ടരാണ്. ശ്രീദേവിയുടെ മരണം ഒരു വിങ്ങലായി ഉള്ളിലുണ്ടെങ്കിലും ഇത്തവണ എങ്കിലും അവരെ അംഗീകരിക്കാന്‍ പറ്റിയതിന്റൈ സന്തോഷത്തിലാണ് എല്ലാവരും.ഫെബ്രുവരി 24 നായിരുന്നു ദുബായില്‍ നിന്നും ബാത്ത് ടബ്ബില്‍ മുങ്ങി നടി മരണത്തിന് കീഴടങ്ങുന്നത്.