ശ്രീലങ്കയിലെ പുഗോഡയിൽ വീണ്ടും സ്ഫോടനം; ആളപായമില്ല

0

കൊളംമ്പോ: ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം. പുഗോഡ എന്ന സ്ഥലത്ത് മജിസ്ട്രേറ്റ് കോടതിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്താണ് സ്ഫോടനം നടന്നത്. കൊളംബോയില്‍നിന്ന് 40 കിലോമീറ്റര്‍ കിഴക്കാണു പുഗോഡ നഗരം.സ്‌ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണെന്ന് ഔദ്യോഗിക വക്താവ് റുവാന്‍ ഗുണശേഖര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനങ്ങളിൽ ഉപയോഗിച്ച തരം സ്ഫോടക വസ്തു അല്ല ഉപയോഗിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കൊളംബോയിലെ പള്ളികളിലും ഹോട്ടലുകളിലും അടുത്തിടെ നടന്ന സ്‌ഫോടനങ്ങളില്‍ 359 പേര്‍ കൊല്ലപ്പെടുകയും 500ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.