ഇന്ന് ശ്രീനാരായണഗുരു ജയന്തി

ഇന്ന് ശ്രീനാരായണഗുരു ജയന്തി. സാമൂഹിക പരിവർത്തകനും, നവോത്ഥാനനായകനും ആയിരുന്ന ശ്രീനാരായണ ഗുരുവിന്റെ 169ാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്. പ്രളയക്കെടുതിയിൽ കേരളം ദുരിതത്തിൽ കഴിയുന്നതിനാൽ അധികം ആഘോഷങ്ങൾ ഇത്തവണ നടത്തില്ല.

‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’, ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ തുടങ്ങിയ വിശ്വമാനവികതയിൽ അധിഷ്ഠിതമായ ദർശനങ്ങളെ മലയാളക്കരയിലെ സാധാരണ മനുഷ്യന്റെ മനസ്സിലേക്ക് പറിച്ചുനട്ട സാമൂഹിക പരിഷ്‌കർത്താവും നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു.

'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ഗുരു ചിന്ത ഏറ്റവും പ്രസക്തമാകുന്ന ഒരു കാലത്താണ് ശ്രീനാരായണഗുരു ജയന്തി വീണ്ടും കടന്ന് വരുന്നത്. ഗുരു പ്രതിഷ്ഠിച്ച കണ്ണാടിയും കെടാവിളക്കും മനുഷ്യൻ്റെ ചിന്തയും ജ്ഞാനവും സങ്കുചിതമാകരുത്, വിശാലമായിരിക്കണം എന്നതിൻ്റെ കൂടി ഓർമ്മപ്പെടുത്തലാണ്. 'അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം' എന്ന എക്കാലത്തും പ്രസക്തമായ ആശയപ്രപഞ്ചം സമ്മാനിച്ച മഹാനായിരുന്നു ശ്രീനാരായണഗുരു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം