ശ്രീനാഥ് ഭാസിയുടെ “കള്ളൻ ” മെയ് 30ന് റിലീസ് ചെയ്യും

ശ്രീനാഥ് ഭാസിയുടെ “കള്ളൻ ” മെയ് 30ന് റിലീസ് ചെയ്യും

ശ്രീനാഥ് ഭാസി, ശ്രീലക്ഷ്മി ശ്രീകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത “വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ”മെയ് മുപ്പതിന് മൂവി സോൺ എന്റർടെയ്ൻമെന്റ്സ് തിയേറ്ററിലെത്തിക്കുന്നു. സുധീഷ്, കോട്ടയം നസീർ, ടിനി ടോം, പ്രതാപ് പോത്തൻ, ശ്രീകുമാർ എസ് പി, എ കെ വിജുബാൽ, വനിത കൃഷ്ണചന്ദ്രൻ, ബേബി നന്ദന തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

തേയോസ് ക്രിയേഷൻസിന്റെ ബാനറിൽ അജി ജോൺ പുത്തൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു.
കലവൂർ രവികുമാർ തിരക്കഥ സംഭാഷണമെഴുതുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് മനോജാണ്.

പ്രൊഡക്ഷൻ കൺട്രോളർ – സജി കോട്ടയം, കലാസംവിധാനം – ബോബൻ, മേക്കപ്പ് റോഷൻ, കോസ്റ്റ്യൂംസ് – അജി ആലപ്പുഴ, സ്റ്റിൽസ് – സന്തോഷ് അടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബിനു കൃഷ്ണൻ ഹരിപ്പാട്, സൗണ്ട്മിക്സിംഗ് – എം ആർ രാജാകൃഷ്ണൻ, ഡി ഐ(കളറിസ്റ്റ്) രമേഷ് (ലാൽ മീഡിയ), പബ്ലിസിറ്റി ഡിസൈൻസ്- ആർട്ടോകാർപസ്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം