അർജുനെതിരെ ആരോപണവുമായി വീണ്ടും ശ്രുതി; ഒരുപാട് പേര്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചിട്ടുണ്ട്, പക്ഷേ ഇന്റിമേറ്റ് സീനുകളില്‍ ആരും ഇതു പോലെ പെരുമാറിയിട്ടില്ല

0

അര്‍ജുനെതിരെ വീണ്ടും മീടൂ ആരോപണവുമായി നടി ശ്രുതി ഹരിഹരന്‍. നിപുണന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ശ്രുതി കുറച്ചു നാളുകള്‍ക്ക് മുമ്പ് ആരോപിച്ചിരുന്നു.

‘നിപുണൻ എന്ന സിനിമയിൽ അർജുന്റെ ഭാര്യയുടെ വേഷമാണ് ഞാൻ ചെയ്തത്. ഇന്റിമേറ്റ് സീനുകളിൽ അയാൾ എന്നോട് മോശമായാണ് പെരുമാറിയത്. നേരത്തെ പലർക്കൊപ്പവും അത്തരം രംഗങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും എനിക്ക് ഇങ്ങനെ തോന്നിയിട്ടില്ല. ഈ വ്യക്തിയുടെ ഉദ്ദേശം മോശമാണെന്ന് എനിക്ക് തോന്നി.’ ശ്രുതി പറയുന്നു.

‘എന്തു കൊണ്ടാണ് ഇപ്പോള്‍ ഇതു പറയുന്നത് എന്തുകൊണ്ട് ഞാന്‍ ഇത് നേരത്തേ പറഞ്ഞില്ല എന്ന് പലരും ചോദിക്കുന്നുണ്ട്. ശരിയാണ് അന്നേ എനിക്ക് പറയാമായിരുന്നു. ഞാന്‍ സംവിധായകനോട് പറയുകയും ചെയ്തിരുന്നു. പക്ഷേ സിനിമയോടുള്ള സ്‌നേഹം കൊണ്ടും ഞാന്‍ കാരണം ഒരു പ്രതിസന്ധി ഉണ്ടാകരുതല്ലോ എന്നോര്‍ത്തും സഹകരിച്ചു.
ഒരുപാട് ആലോചിച്ചതിന് ശേഷമാണ് എല്ലാം തുറന്ന് പറഞ്ഞത്. ഇപ്പോള്‍ എനിക്ക് മനസ്സമാധാനം ഉണ്ട്. ’ ശ്രുതി പറഞ്ഞു.