സ്റ്റാര്‍ബക്ക്സ് കോഫിയും കാന്‍സറും; സ്റ്റാര്‍ബക്ക്സ് ഉള്‍പ്പെടെ പ്രമുഖ കോഫീ ബ്രാന്‍ഡുകള്‍ കവറില്‍ കാന്‍സര്‍ മുന്നറിയിപ്പ് വയ്ക്കണമെന്ന് അമേരിക്ക

1

ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്റ്റാര്‍ബക്ക്സ് കോഫി കുടിച്ചാല്‍ കാന്‍സര്‍ വരുമോ ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യേപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ ഒരല്‍പം സത്യമുണ്ടെന്ന്  മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റാര്‍ബക്ക്സ് ഉള്‍പ്പെടെ പ്രമുഖ കോഫീ ബ്രാന്‍ഡുകള്‍ കവറില്‍ കാന്‍സര്‍ മുന്നറിയിപ്പ് വെക്കണമെന്ന് ഒരു അമേരിക്കന്‍ കോടതി  വിധിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ച ലോസ് ആഞ്ചലസിലെ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കൌണ്‍സില്‍ ഫോര്‍ എഡുക്കേഷന്‍ ആന്ഡ് റിസേര്‍ച്ച് ഓണ്‍ ടോക്സിക്സ് എന്ന സംഘടനയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് വിധി.

കാപ്പിക്കുരു വറുത്തു പൊടിയാക്കുന്നതിനിടെ രൂപപ്പെടുന്ന അക്രിലാമൈഡ് എന്ന വിഷവസ്തുവിന്റെ സാന്നിധ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ സ്റ്റാര്‍ബക്ക്സ്, ഡന്‍കിന്‍ ഡോനറ്റ്, പീറ്റ്സ് തുടങ്ങിയ കമ്പനികള്‍ പരാജയപ്പെട്ടു എന്നാണ് സംഘടനയുടെ ആരോപണം. കാലിഫോര്‍ണിയയിലെ നിയമ പ്രകാരം അക്രിലാമൈഡ് കാന്‍സര്‍ ഉണ്ടാക്കുന്ന പദാര്‍ഥമായാണ് വര്‍ഗ്ഗീകരിച്ചിട്ടുള്ളത് എന്നാണ് സംഘടന വാദിക്കുന്നത്. ആരോപിക്കുന്നത്. 2010ലാണ് CERT ഈ കാര്യം പറഞ്ഞുകൊണ്ടു കോടതിയെ സമീപിച്ചത്.

അതേസമയം അക്രിലാമൈഡിന്റെ സാന്നിധ്യം അപകടകരമായ വിധത്തില്‍ അല്ല എന്നു തെളിയിക്കാന്‍ കമ്പനികള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ കാന്‍സര്‍ മുന്നറിയിപ്പ് പാക്കറ്റില്‍ രേഖപ്പെടുത്തണം എന്നാണ് ഉത്തരവ്.