തൃശൂർ സ്വദേശി ‌സിംഗപ്പൂരിൽ അന്തരിച്ചു

0

തൃശൂർ സ്വദേശിയായ യുവഎഞ്ചിനീയർ സ്റ്റെബിൻ തോമസ് സിംഗപ്പൂരിൽ അന്തരിച്ചു. 26 വയസ്സായിരുന്നു.

ആറു വർഷത്തോളമായി സിംഗപ്പൂരിലെ പ്രശസ്തകമ്പിനിയിൽ ജോലി നോക്കി വരികയായിരുന്നു. വിവാഹിതനായിരുന്നു. ഭാര്യ: ആനറ്റ്

സിംഗപ്പൂർ ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾക്ക്‌ ശേഷം നാട്ടിലേക്ക്‌ കൊണ്ടുപോകുവാനുളള ശ്രമങ്ങൾ സുഹൃത്തുക്കൾ ആരംഭിച്ചിട്ടുണ്ട്. പിതാവ് തോമസ് ചക്കാലക്കൽ. മാതാവ് ഷീബ.സ്റ്റിനയാണ് ഏക സഹോദരി.