അതേ സ്ഥലം, അതേ മുതല രണ്ട് ചിത്രങ്ങള്‍ക്കും ഇടയില്‍ 15 വര്‍ഷത്തെ അകലം; അച്ഛനെ അനുകരിച്ച് സ്റ്റീവ് ഇർവിന്റെ മകൻ

0

അതിസാഹസികനായ സ്റ്റീവ് ഇർവിനെ ഓർമിപ്പിച്ച് മകൻ റോബർട്ട് ക്ലാരൻസ് ഇർവിൻ. 15 വർഷങ്ങൾക്കു മുൻപ് അച്ഛൻ തീറ്റ നൽകിയ അതേ മുതലയ്ക്ക് തീറ്റ നൽകുന്ന ചിത്രമാണ് റോബർട്ട് പങ്കു വെച്ചിരിക്കുന്നത്.അച്ഛൻ തീറ്റ നൽകിയ അതേ സ്ഥലത്തു തന്നെയാണ് മകനും മുതലയ്ക്ക് തീറ്റ നൽകുന്നത്.

അച്ഛനും ഞാനും മുറേയ്ക്ക് തീറ്റകൊടുക്കുന്നു. അതേ സ്ഥലം, അതേ മുതല. രണ്ട് ചിത്രങ്ങള്‍ക്കും ഇടയില്‍ 15 വര്‍ഷത്തെ അകലം.’- ഇങ്ങനെ അടിക്കുറിപ്പോടെയാണ് റോബർട്ട് ചിത്രം പങ്കു വെച്ചത്. ലോകമെമ്പാടും ആരാധകരുള്ള വന്യമൃഗങ്ങള്‍ക്കൊപ്പം അതിസാഹസികമായി ഇടപെടുന്ന ഒരു സാഹസിക്കാനായിരുന്നു സ്റ്റീവ് ഇര്‍വിന്‍. ഡിസ്‌കവറി ചാനലിൽ സംപ്രേഷണം ചെയ്ത സ്റ്റീവ് ഇര്‍വിന്‍ നടത്തിയിരുന്ന ക്രോക്കഡൈല്‍ ഹണ്ടര്‍ പരിപാടി വൻ ഹിറ്റായിരുന്നു. ടിവി പരമ്പരയുടെ ഷൂട്ടിങ്ങിനിടെ തിരണ്ടിയുടെ ആക്രമണത്തിലാണ് മുതലകളുടെ ചങ്ങാതിയായ ഇർവിൻ മരണമടഞ്ഞത്. 006 സപ്തംബര്‍ ആറിനായിരുന്നു ആരാധകരെ ഞെട്ടിച്ച ആ സംഭവമുണ്ടായത്.