ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം: സെന്‍സെക്‌സില്‍ 359 പോയന്റ്

1

മുംബൈ: രണ്ടുദിവസമായുള്ള ലാഭമെടുപ്പിനെതുടര്‍ന്നുള്ള തളര്‍ച്ചയില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഓഹരി സൂചികകള്‍. നിഫ്റ്റി 14,400ന് അടുത്തെത്തി. സെന്‍സെക്‌‌സ് 359 പോയന്റ് നേട്ടത്തില്‍ 48,923ലും നിഫ്റ്റി 100 പോയന്റ് ഉയര്‍ന്ന് 14,381ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 999 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 232 ഓഹരികള്‍ നഷ്ടത്തിലുമാണ്. 28 ഓഹരികള്‍ക്ക് മാറ്റമില്ല.

ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, എസ്ബിഐ, മാരുതി സുസുകി, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

നിഫ്റ്റി ബാങ്ക്, ഐടി, റിയാല്‍റ്റി, എഫ്എംസിജി സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 1.25ശതമാനത്തോളം ഉയര്‍ന്നു.