ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ തുണിയില്ലാതെ ക്രീസിലെത്തി; തുണിയുടുപ്പിച്ച് സെക്യൂരിറ്റി ജീവനക്കാര്‍

0

ഡേറം: ചെസ്റ്റര്‍ ലെ സ്ട്രീറ്റ് മൈതാനത്ത് ബുധനാഴ്ച നടന്ന ഇംഗ്ലണ്ട് – ന്യൂസീലന്‍ഡ് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പിറന്ന പടി ഒരാൾ അപ്രതീക്ഷിതമായി ക്രീസിലെത്തി.ദേഹത്ത് ഒരൊറ്റ ഉടുതുണിപോലും ഇല്ലാതെ പിച്ചിലേക്ക് ഓടിക്കയറിയ ഇയാളെ സെക്യൂരിറ്റി ജീവനക്കാര്‍ ഓടിപ്പിടിച്ച് തുണിയുടുപ്പിക്കുകയായിരുന്നു.

ന്യൂസീലന്‍ഡ് ഇന്നിങ്‌സിന്റെ 34-ാം ഓവറിലാണ് തുണിയുടുക്കാതെ സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കാണികളിലൊരാള്‍ മൈതാനത്ത് കടന്നത്. പിച്ചിലെത്തി കുട്ടികരണം മറിഞ്ഞു മൈതാനത്തിനു ചുറ്റും ഓടിയ ഇയാളെ പിന്നാലെ ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ പിടിച്ച് തുണിയുടുപ്പിച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.