‘സുഡാനി ഫ്രം നൈജീരിയ’ നൈജീരിയയിലും സൂപ്പര്‍ ഹിറ്റ്‌

0

ഫുട്‌ബോള്‍ പ്രേമിയായ മജീദിന്റേയും (സൗബിന്‍ ഷാഹിര്‍) സെവന്‍സ് ഫുട്‌ബോള്‍ ടീമില്‍ കളിക്കാനെത്തുന്ന നൈജീരിയക്കാരനായ സാമുവേല്‍ അബിയോള റോബിന്‍സന്റേയും സൗഹൃദത്തിന്റെ കഥ പറയുന്ന ‘സുഡാനി ഫ്രം നൈജീരിയ’  പ്രേക്ഷകപ്രശംസ നേടി മുന്നേറുകയാണ്. ഇപ്പോള്‍ ഇതാ ചിത്രം അതിരുകള്‍ കടന്ന് അങ്ങ് നൈജീരിയയിലും ഹിറ്റായിരിക്കുന്നു.

നൈജീരിയന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും ഈ മലയാള ചിത്രത്തെകുറിച്ചുള്ള വാര്‍ത്തകള്‍ നിറയുകയാണ്. തങ്ങളുടെ പ്രിയനടനായ സാമുവേല്‍ അബിയോള റോബിന്‍സന്റെ മലയാള സിനിമാ അരങ്ങേറ്റത്തെ നൈജീരിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ‘ബോളിവുഡ് ചിത്രത്തിലഭിനയിച്ച ആദ്യ നൈജീരിയന്‍ താരം’ എന്നാണ്. നൈജീരിയയുടേയും ആഫ്രിക്കയുടേയും നേട്ടമാണ് താന്‍ ഒരു ഇന്ത്യന്‍ ചിത്രത്തില്‍ അഭിനയിച്ചതോടെ സ്വന്തമായതെന്ന് നൈജീരിയന്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാമുവേല്‍ പറയുന്നു. സിനിമയിലേക്കുള്ള ക്ഷണമെന്നോണം സുഡാനിയുടെ അണിയറപ്രവര്‍ത്തകരുടെ മെയില്‍ ലഭിച്ചപ്പോള്‍ താന്‍ ആദ്യം കരുതിയത് അത് സത്യസന്ധമാവില്ല എന്നാണെന്ന് സാമുവേല്‍ പറയുന്നു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.