സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജയായ ആര്‍ട്ടിസ്റ്റ് ശുഭിഗി റാവു കൊച്ചി ബിനാലെ ക്യൂറേറ്റര്‍

0

സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജയായ ആര്‍ട്ടിസ്റ്റ് ശുഭിഗി റാവുവിനെ കൊച്ചി-മുസിരിസ് ബിനാലെ അഞ്ചാം ലക്കത്തിന്‍റെ ക്യൂറേറ്ററായി തെരഞ്ഞെടുത്തു.തുടര്‍ച്ചയായി രണ്ടാം തവണയാണ് ബിനാലെയ്ക്ക് വനിതാ ക്യൂറേറ്ററെ തെരഞ്ഞെടുക്കുന്നത്.അനിത ദുബെയാണ് മുന്‍ വര്‍ഷത്തെ ക്യൂറേറ്റര്‍.

2020 ഡിസംബർ 12-നാണ് കൊച്ചി ബിനാലെ അഞ്ചാം ലക്കത്തിന് തുടക്കമാകുന്നത്. വെനീസിലെ പലാസോ ഫ്രാഞ്ചെറ്റിയിലുള്ള ഇസ്റ്റിറ്റിയൂട്ടോ യൂറോപ്യോ ഡി ഡിസൈനിലായിരുനിലായിരുന്നു ക്യൂറേറ്റർ പ്രഖ്യാപനം.

2020 ഡിസംബര്‍ 12 നാണ് കൊച്ചി ബിനാലെ അഞ്ചാം ലക്കത്തിന് തുടക്കമാകുന്നത്. കലാകാരന്‍മാര്‍ തന്നെ ക്യൂറേറ്റര്‍മാരാകുന്ന പാരമ്പര്യം നിലനിറുത്തിക്കൊണ്ടാണ് തെരഞ്ഞെടുപ്പു സമിതി ശുഭിഗിയുടെ പേര് ഐക്യഖണ്ഡേന നിര്‍ദ്ദേശിച്ചത്.

അമൃത ഝാവേരി, സുനിത ചോറാറിയ, ഗായത്രി സിന്‍ഹ, ജിതിഷ് കല്ലാട്ട്, തസ്നീം മേഹ്ത്ത, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റികളായ ബോസ് കൃഷ്ണമാചാരി, വി സുനില്‍, അലക്സ് കുരുവിള, തുടങ്ങിയവര്‍ അടങ്ങിയതായിരുന്നു തെരഞ്ഞെടുപ്പു നിര്‍ണയ സമിതി.

സങ്കീര്‍ണങ്ങളായ പ്രതിഷ്ഠാപനങ്ങളും കലാചിന്തകളുമാണ് മുംബൈയില്‍ ജനിച്ച എഴുത്തുകാരി കൂടിയായ ശുഭിഗി റാവുവിനെ ശ്രദ്ധേയയാക്കുന്നത്. പുരാവസ്തുശാസ്ത്രം, ന്യൂറോ സയൻസ്, ലൈബ്രറീസ്, ആർക്കൈവൽ സിസ്റ്റംസ്‌ തുടങ്ങിയ വിഷയങ്ങളിലാണ് ശുഭിഗി തന്റെ രചനകളെ അവതരിപ്പിച്ചിരിക്കുന്നത്.

2018-ൽ ആരംഭിച്ച കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തിലെ പങ്കാളിത്ത കലാകാരിയായിരുന്നു ശുഭിഗി റാവു. പത്താമത് തായ്‌പേയി ബിനാലെ (2016), രണ്ടാമത് സിങ്കപ്പൂബിനാലെ (2008) എന്നിവയിലും അവർ പങ്കെടുത്തിട്ടുണ്ട്.

ദി വുഡ് ഫോര്‍ ദി ട്രീസ്(2018), റിട്ടണ്‍ ഇന്‍ ദി മാര്‍ജിന്‍സ്(2017), ദി റെട്രോസ്പെക്ടബിള്‍ ഓഫ് എസ്. റൗള്‍(2013), യുസ്ഫുള്‍ ഫിക്ഷന്‍സ്(2013) എന്നിവയാണ് അവരുടെ ശ്രദ്ധേയ പ്രദര്‍ശനങ്ങള്‍. എബൗട്ട് ബുക്ക്സ് (റോം 2018), നാഷണല്‍ മ്യൂസിയം ഓഫ് സിംഗപ്പൂരിലെ സിഗ്നേച്ചര്‍ ആര്‍ട്ട് പ്രൈസ് ഫൈനലിസ്റ്റ്, ഗോസ്റ്റ് ഓണ്‍ ദി വയര്‍ 21(2016), ഡിയര്‍ പെയിന്‍റര്‍(2015), അര്‍ബന്‍നെസ്സ്(2015), മോഡേണ്‍ ലവ്(2014), സ്റ്റില്‍ ബില്‍ഡിംഗ്(2012), സിംഗപ്പൂര്‍ സര്‍വേ; ബിയോണ്ട് എല്‍കെവൈ(2010), ഫൗണ്ട് ആന്‍ഡ് ലോസ്റ്റ്(2009), സിംഗപ്പൂര്‍ മ്യൂസിയത്തിലെ ആര്‍ട്ട് ഷോ(2007), സെക്കന്‍റ് ഡാന്‍സ് സോങ്(2006), അപ്പിറ്റൈറ്റ്സ് ഫോര്‍ ലിറ്റര്‍(2006) ന്യൂ കണ്ടംപററീസ്(2005) എന്നിവ അവരുടെ സംയോജിത കലാപദ്ധതികളാണ്.