പെഗാസസ് ഫോൺ ചോർത്തൽ; അമിത് ഷാ വിശദീകരിക്കണമെന്ന് സുബ്രഹ്മണ്യൻ സ്വാമി

0

ന്യൂ​ഡ​ൽ​ഹി: പെഗാസസ് ഫോ​ണ്‍ ചോ​ർ​ത്തൽ സംഭവത്തിൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പാ​ർ​ല​മെ​ന്‍റി​ൽ വി​ശ​ദീ​ക​രണം നടത്തണമെന്ന് ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യൻ സ്വാ​മി. കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്നി​ല്ലെ​ങ്കി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​സ്ര​യേ​ൽ നി​ർ​മി​ത ചാ​ര സോ​ഫ്റ്റ് വ​യ​ർ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച് 1,400 ഓ​ളം ആ​ളു​ക​ളു​ടെ ഫോ​ണ്‍ വി​വ​ര​ങ്ങ​ൾ കേ​ന്ദ്രം ചോ​ർ​ത്തി​യെ​ന്ന വി​വ​ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന​ത്.

ഇ​ന്ത്യ​യി​ൽ മാ​ത്രം 300 ഓ​ളം പേ​രു​ടെ ഫോ​ണ്‍ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​ട്ടു​ണ്ട്. ഇ​തി​ൽ സു​പ്രീം​ കോ​ട​തി ജ​ഡ്ജി​യും കേ​ന്ദ്ര മ​ന്ത്രി​മാ​രും മു​തി​ർ​ന്ന ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. അതിനിടെ ചാര സോഫ്റ്റ്‌വെയർ രാജ്യത്തെ പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പ്രതിപക്ഷം പാർലമെന്‍റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബിനോയ് വിശ്വം എംപിയാണ് രാജ്യസഭയിൽ നോട്ടീസ് നൽകിയത്. ലോക്സഭയിൽ എൻ. കെ പ്രേമചന്ദ്രനും നോട്ടീസ് നൽകി.