കേരളത്തിലെ പൊറോട്ടയും, ഓള്‍ഡ് മങ്ക് ബിയറും സുദേവിന്റെ സിക്സ് പാക്ക് റൈസ് പാക്ക് ആക്കി; ചിത്രങ്ങൾ വൈറൽ

1

പൂച്ചക്കണ്ണും സിക്സ് പാക്ക് ബോഡിയും വ്യത്യസ്തമായ അഭിനയ മികവും കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സുദേവ് നായർ. ഒറ്റനോട്ടത്തിൽ സുദേവിനെ കണ്ടാൽ ഒരു ബോളിവുഡ് നടനാണെന്നേ പറയു. ശരീര സൗന്ദര്യം വളരെ നന്നായി സൂക്ഷിച്ചിരുന്ന സുദേവന്റെ കേരളത്തിലെത്തിയ ശേഷമുള്ള കോലമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അനാര്‍ക്കലി, എസ്ര തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുദേവ് തന്നെയാണ് തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ആ സിക്‌സ് പാക്ക് ഉണ്ടായിരുന്നിടത്ത് കുടവയറുമായി നില്‍ക്കുന്ന സുദേവിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ഫിറ്റ്‌നസ്സില്‍ ഏറെ ശ്രദ്ധിച്ചിരുന്ന സുദേവിന് ഇതെന്ത് പറ്റിയതാണെണെന്ന് ആരാധകരുടെ ചോദ്യത്തിനും താരം മറുപടി നല്‍കിയിട്ടുണ്ട്. ഒരു ചെറിയ മുന്നറിയിപ്പോടെയാണ് താരം തന്റെ ചിത്രങ്ങങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

നിങ്ങളുടെ കേരളാ പൊറോട്ട, ഐസ്‌ക്രീം, സണ്‍ഡേ, വാഫിള്‍സ്, ഓള്‍ഡ് മങ്ക്, ബിയര്‍ ഇതെല്ലാം നിങ്ങളെ പിടികൂടും. എത്രയൊക്കെ നിങ്ങള്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ടെങ്കിലും നിങ്ങളുടെ ജെനറ്റിക് പാരമ്പര്യം എന്തായാലും ശരി. സുദേവ് കുറിക്കുന്നു.

എന്നാൽ സുദേവന്റെ പുതിയ ചിത്രം ചില ആരാധകർ ഉൾക്കൊണ്ടിട്ടില്ല, സുദേവ് പറ്റിക്കാന്‍ വേണ്ടി വയര്‍ വീര്‍പ്പിച്ചു പിടിച്ചതാന്നെന്നാണ് ഇവരുടെ പക്ഷം. എന്നാൽ സിക്‌സ് പാക്ക് പോയി ഇപ്പോള്‍ റൈസ് പാക്ക് വന്നെന്നാണ് ഭൂരിഭാഗം ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്.