ആത്മഹത്യാ കുറിപ്പ്

0

ബലാത്സംഗം, മാനഭംഗം, പീഡനം, ഒളിക്യാമറ ദൃശ്യം ഇത്യാദി വാക്കുകള്‍ മലയാളിയുടെ നിത്യേനയുള്ള പത്രവാര്‍ത്തയുടെ ഭാഗമായി മാറിക്കഴിഞ്ഞു.നാല്‍പ്പതോളം പേര്‍ പീഡിപ്പിച്ചിട്ടും തെളിവില്ലാത്ത സൂര്യനെല്ലിക്കേസുകള്‍ ,ക്രൂരമായി പീഡിപ്പിച്ച് കൊന്നിട്ട് ജയിലിലും പുറത്തും സസുഖം വാഴുന്ന ഗോവിന്ദച്ചാമിമാര്‍, ഒളിക്യാമറയില്‍ കുടുങ്ങി സകുടുംബം ആത്മഹത്യ ചെയ്യേണ്ടി വന്ന ഹതഭാഗ്യരായ ആയിരക്കണക്കിനു പേരറിയാത്ത മനുഷ്യര്‍…. ഇവരെല്ലാം മലയാളിയുടെ സ്വന്തം മുതല്‍ക്കൂട്ടാണ്.

ഈയവസരത്തിലാണ് സിംഗപ്പൂരിലെ ‘ വീ ആര്‍ എ സംഭവം ‘ എന്ന സുഹൃദ് സംഘം തയ്യാറാക്കിയ’ ആത്മഹത്യ കുറിപ്പ്’ എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നത്. ഒളിക്യാമറയില്‍ കുടുക്കപ്പെട്ട ഒരു യുവതിയുടെ ആത്മഹത്യ കുറിപ്പാണ് വിഷയം.ഒരു പ്രതിസന്ധിയും സ്ഥിരമല്ലെന്നും എന്തിനെയും തരണം ചെയ്യാനുള്ള മനശക്തി നമുക്കുണ്ടെന്നും സ്ത്രി അബലയല്ലെന്നും ചിത്രം പറഞ്ഞു വയ്ക്കുന്നു. കാലിക പ്രസക്തിയുളള ഈ ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകര്‍ ആനും സൂരജും സവിനയുമാണ്.

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.