സ്വിറ്റസർലണ്ടിലെ ‘ആത്മഹത്യാ ടൂറിസം’

0

ആയുര്‍വേദടൂറിസം, സെക്സ് ടൂറിസം അങ്ങനെയൊക്കെ കേട്ടിട്ടുണ്ട്.എന്നാല്‍  ആത്മഹത്യാ ടൂറിസത്തെ കുറിച്ചു കേട്ടിട്ടുണ്ടോ? എങ്കില്‍ അങ്ങനെ ഒന്നുണ്ട് അങ്ങ് സ്വിറ്റസർലണ്ടില്‍.ഡോക്ടറുടെ സാക്ഷ്യപത്രമുള്ള, ചികിൽസിച്ചാൽ സുഖപ്പെടാത്ത രോഗപീഡകൾ അനുഭവിക്കുന്നവർക്ക് ജീവിതം അവസാനിപ്പിക്കണമെന്ന് നിശ്ചയിച്ചാൽ അതിന് വേണ്ട സൗകര്യങ്ങള്‍ നല്‍കുന്നതാണ് ഈ ടൂറിസം.

ആത്മഹത്യാ ടൂറിസത്തിന് വേണ്ട സഹായം ഒരുക്കുന്ന സ്വിറ്റസർലണ്ടിലെ സംഘടനയായ ഡിഗ്നിറ്റാസ് ആണ്.2016 ൽ 201 പേർക്കാണ് ഇവര്‍ മരണം വരിക്കാന്‍ സഹായം ചെയ്തത്.ഡിഗ്നിറ്റാസിൽ നിന്നും മരണം സ്വീകരിച്ചവരിൽ ആറ് പേർ മാത്രമാണ് സ്വിറ്റസർലണ്ട്കാർ. ബാക്കി വരുന്ന 195 പേരും വിദേശത്തു നിന്നും സ്വിറ്റസർലണ്ടിൽ ആത്മഹത്യാ ടൂറിസത്തിനായി വന്നവരാണ്. ജർമനി 73, യു കെ 47, ഫ്രാൻസ് 30 എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള കണക്ക്. ഓസ്ട്രിയ, ഇസ്രായേൽ, യു എസ്, കാനഡ എന്നീ രാജ്യങ്ങളിൽ നിന്ന് പോലും മരിക്കാനായി സ്വിറ്റസർലണ്ടിലേക്കു ആളുകൾ എത്തിയതായി ഡിഗ്നിറ്റാസ് പറയുന്നു.

ഇതേപോലെ മരണത്തിനു സൗകര്യം ചെയ്തു കൊടുക്കുന്ന സ്വിറ്റസർലണ്ടിലെ മറ്റൊരു ഓർഗനൈസേഷനായ എക്സിറ്റിന്റെ കണക്കുകൾ കൂടെ കൂട്ടിയാൽ, സ്വിറ്റസർലണ്ടിലേക്കു മരണത്തിനായി പ്രതിവർഷം വരുന്നവരുടെ എണ്ണം ഇനിയും ഉയരും.ദയാവധത്തിന് ഒട്ടുമിക്ക രാജ്യങ്ങളിലും അനുമതി ഇല്ലാത്തപ്പോൾ, സ്വിറ്റസർലന്റിൽ അതിന് അനുമതിയുള്ളതാണ് ആത്മഹത്യാ ടൂറിസത്തിന് വളരാന്‍ വളമായത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.