ദിവസങ്ങളോളം മീന്‍കറിയില്‍ നിന്ന് പുക വന്നതിന്‍റെ രഹസ്യം പുറത്ത്

0

പായിപ്രയില്‍ നിന്ന് ആഴ്ചകള്‍ക്ക് മുമ്പാണ് മീന്‍കറിയില്‍ നിന്ന് ദിവസങ്ങളോളം പുക ഉയര്‍ന്നത് വാര്‍ത്തയായത്. മീന്‍ ചീത്തയാകാതെ ഇരിക്കാന്‍ ഉപയോഗിച്ച രാസവസ്തുവാണ് ഇതിന് കാരണമായതെന്ന് പരിശോധനാ ഫലത്തില്‍ നിന്ന് വ്യക്തമായി. സള്‍ഫര്‍ ഡയോക്സൈഡിന്‍റെ സാന്നിധ്യമാണ് പരിശോധനയില്‍ തെളിഞ്ഞത്. ആരോഗ്യ വകുപ്പ് അധികൃതര്‍ കാക്കനാട് ലാബില്‍ അയച്ച സാമ്പിളില്‍ നിന്നാണ് സള്‍ഫര്‍ ഡയോക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ശരീരത്തിന് വളരെയധികം ഹാനികരമായ വസ്തുവാണിത്.