സുൽത്താൻ അബ്ദുല്ല മലേഷ്യയുടെ രാജാവ്

സുൽത്താൻ അബ്ദുല്ല  മലേഷ്യയുടെ  രാജാവ്
sl_pahang_sultan_100119_21

ക്വലാലംപുർ: പാഹങ് ഭരണാധികാരി സുൽത്താൻ അബ്ദുല്ല  മലേഷ്യയുടെ പുതിയ രാജാവായി തിരഞ്ഞെടുക്കപ്പെട്ടു. സുൽത്താൻ മുഹമ്മദ് അഞ്ചാമൻ രാജാവ് അപ്രതീക്ഷിതമായി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ രാജാവിന്റെ സ്ഥാനാരോഹണം.                                                                        മലേഷ്യയിലെ 9 മലയപ്രവിശ്യകളുടെയും തലവൻമാർ പരമ്പരാഗത മലയ മുസ്‌ലിം രാജാക്കന്മാരാണ്. ഇവരിലൊരാളെയാണ് 5 വർഷം കൂടുമ്പോൾ ഭൂരിപക്ഷം നോക്കി മലേഷ്യയുടെ രാജാവായി തിരഞ്ഞെടുക്കുന്നത്. ഭരണഘടനയ്‌ക്കു വിധേയമായാണ് രാജാവ് ചുമതലയേൽക്കുന്നത്. ജനുവരി 31സുൽത്താൻ അബ്ദുല്ല  ഭരണമേറ്റെടുക്കും. 47കാരനായ സുൽത്താൻ അബ്ദുല്ല ഈ മാസം ആദ്യമാണ് പാഹങ് രാജാവായി സ്ഥാനമേറ്റത്. മലേഷ്യയിൽ രാജാവിന് ഔപചാരിക പദവിയാണ്. അധികാരം പ്രധാനമന്ത്രിയിലും പാർലമെന്റിലും നിക്ഷിപ്‌തമാണ്. അഭ്യൂഹങ്ങൾക്കൊടുവിൽ, മലേഷ്യയിലെ സുൽത്താൻ മുഹമ്മദ് അഞ്ചാമൻ രാജാവ് (49) ജനുവരി 6 നാണ് സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. 1954  ബ്രിട്ടീഷുക്കാരിൽനിന്നും സ്വാതന്ത്രം ലഭിച്ച ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ രാജാവായിരുന്നു സുൽത്താൻ മുഹമ്മദ്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം