കേരളക്കരയിൽ അവധിയാഘോഷിച്ച് സണ്ണി ലിയോൺ; വീഡിയോ

0

കേരളത്തിന്റെ കുളിരിൽ പൂവാറിൽ അവധിക്കാലം ആഘോഷിക്കുകയാണ് സണ്ണി ലിയോണും കുടുംബവും. പൂവാർ ദ്വീപിൽ നീന്തിത്തുടിക്കുന്ന ചിത്രങ്ങൾ നടി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. സണ്ണി ലിയോണിന്റെ ഭർത്താവായ ഡാനിയൽ വെബറും മക്കളും താരത്തിനൊപ്പമുണ്ട്.

സ്നേഹത്തോടെ കേരളത്തിൽ നിന്നും എണ്ണ ക്യാപ്ഷനോടെ ബിക്കിനിയൊക്കെ അണിഞ്ഞ് പൂളിൽ നീന്തിത്തുടിക്കുന്ന ചിത്രങ്ങളാണ് സണ്ണി പങ്കുവച്ചിരിക്കുന്നത്.

ജനുവരി 21 ന് ഒരു സ്വകാര്യ ചാനൽ പരിപാടിയുടെ ചിത്രീകരണത്തിനായാണ് സണ്ണി ലിയോൺ കേരളത്തിലെത്തിയത്. ഒരുമാസത്തോളം താരം കേരളത്തിൽ ഉണ്ടാകുമെന്ന് അന്ന് പറഞ്ഞിരുന്നു, ചിത്രീകരണത്തിനു വേണ്ടിയാണ് താരം എത്തിയതെങ്കിലും അവധിക്കാല ആഘോഷമെന്ന പ്ലാനും ഇതിനൊപ്പം ഉണ്ട്.

റിസോർട്ടിൽ ക്രിക്കറ്റും ഫുട്ബാളും കളിക്കുന്ന ചിത്രം താരം നേരത്തെ ആരാധകരുമായി പങ്കു വച്ചിരുന്നു. ലസ്ഥാനത്തെ സ്വകാര്യ റിസോർട്ടിലാണ് സണ്ണി ലിയോണിന് താമസം ഒരുക്കിയിരിക്കുന്നത്.