ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ പറ്റുമോ?; ‘സണ്ണി ലിയോൺ’

1

യുവാക്കളുടെ ഹരമായ സണ്ണി ലിയോൺ മലയാള സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന പല ഊഹാപോഹങ്ങളും നമ്മൾ കേട്ടിരുന്നു. എന്നാൽ അതൊന്നും ശരിയല്ലെന്ന് പിന്നീട് താരം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ മലയാളത്തിലെ പല സംവിധായകരും നിർമാതാക്കളും ഡേറ്റിനായി സണ്ണിയെ ഇപ്പോഴും സമീപിക്കുന്നുമുണ്ട്.
മലയാളികൾക്ക് പ്രതീക്ഷ നൽകുന്ന പല വാർത്തകളും സണ്ണിയുടെ വരവിനെകുറിച്ച് സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട് . ഇതിനുഔദ്യോഗികമായി സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. മമ്മൂട്ടി നായകനാകുന്ന മധുരരാജയിൽ സണ്ണിയുടെ ഐറ്റം ഡാൻസ് ഉണ്ടാവും എന്നാണ് ഏറ്റവും പുതിയതായി വരുന്ന വാർത്തകൾ. സിനിമയുടെ അണിയറക്കാർ ഇതു സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകർ ആവേശത്തിലാണ്. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും നിർമ്മാതാവും തങ്ങളുടെ സിനിമയുടെ ചർച്ചയ്ക്കായി സണ്ണിയെ സമീപിച്ചപ്പോൾ ‘ലാലേട്ടന്‍റെ കൂടെ അഭിനയിക്കാൻ പറ്റുമോ’ എന്ന് സണ്ണി ലിയോൺ ചോദിച്ചുവെന്നാണ് റിപ്പോർട്ട്. ഈ ചോദ്യം നിർമാതാവിനെയും സംവിധായകനെയും തെല്ലൊന്ന് ഞെട്ടിച്ചിട്ടുണ്ട്. ഈ വിവരം ഇവർ സുഹൃത്തുക്കളുമായി പങ്കുവെച്ചതോടെയാണ് സണ്ണിയുടെ വരവിനെ കുറിച്ചുള്ള പല വാർത്തകളും പരക്കുന്നത്.

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.