കാഴ്ചകൾ കണ്ട് യാത്ര ചെയ്യാം ഈ കണ്ണാടിത്തീവണ്ടിയിൽ

0

ഇനി ട്രെയിനിൽ കയറുന്പോൾ ജനലരികിലെ സീറ്റിനായി തിടുക്കം കൂട്ടണ്ട. അരാക്കുവാലിയിലേക്ക് സർവീസ് നടത്തുന്ന ഈ ട്രെയിൻ മുഴുവൻ കണ്ണാടി പോലെ സുതാര്യമാണ്. ആന്ധ്രാ പ്രദേശിലെ വിശാഖപ്പട്ടണം മുതൽ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ അരാക്കുവാലി വരെയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. ഇവിടുത്തെ അനന്തഗിരിയുടേയും, ബോറാ ഗുഹകളുടെയും വശ്യമായ സൗന്ദര്യം ആസ്വദിക്കാൻ ജനലിനുസമീപത്തേക്ക് നീങ്ങിയിരിക്കുകയോ അല്ലെങ്കിൽ വാതിലിന് സമീപത്ത് പോയി നിൽക്കുകയോ വേണ്ടെന്ന് സാരം.

ചാരി ഇരുന്ന് ഇഷ്ടമുള്ളടുത്തേക്ക് ഒന്ന് നോക്കിയാൽ മതി. സുതാര്യമായ കണ്ണാടിച്ചില്ലുകൾ പ്രകൃതിയുടെ സൗന്ദര്യം അതേ പടി കാണിച്ച് തരും. ഈ 128 കിലോമീറ്റർ ദൂരം ഇങ്ങനെ കാഴ്ചകൾ കണ്ട് സഞ്ചരിക്കാം. 40 സീറ്റുള്ള ഒറ്റക്കോച്ച് ട്രെയിനാണിത്. ഉടൻ തന്നെ ഇന്ത്യയുടെ വടക്ക് കിഴക്ക് പ്രദേശങ്ങളിലും ഇത്തരം ട്രെയിനുകളുടെ സർവീസ് ആരംഭിക്കുമെന്ന് ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത റെയിൽവേമന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി.

സഞ്ചാരികളെ ആകർഷിക്കാനാണ് റെയിൽവേ ഈ പുതിയ തരം കോച്ചുകൾ അവതരിപ്പിച്ചത്. നാല് കോടിരൂപയാണ് ഒരു കോച്ചിന്റെ നിർമ്മാണച്ചെലവ്. രാജകീയമായ ഇരിപ്പിടങ്ങളും അനുബന്ധ സൗകര്യങ്ങളുമാണ് ഈ കോച്ചിൽ സജ്ജീകരിച്ചിരിക്കുന്നത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.