ഇത് മാധവന്റെ ദീപാവലി സ്പെഷ്യല്‍; 40 ലക്ഷം രൂപയുടെ റോഡ് മാസ്റ്റര്‍ മാധവന് സ്വന്തം

0

കാര്‍ പ്രേമികളാണ് ഒട്ടുമിക്ക സിനിമാക്കാരും. എന്നാല്‍ ബൈക്കുകളോട് അടങ്ങാത്ത ആഗ്രഹമുള്ള സിനിമാക്കാരുമുണ്ട്. നടന്‍ ദുല്‍ക്കര്‍ സല്‍മാന്‍ അതിനൊരു ഉദാഹരണമാണ്. ദുല്‍ക്കര്‍ മാത്രമല്ല തെന്നിന്ത്യന്‍ നായകന്‍ മാധവനും സൂപ്പര്‍ ബൈക്കുകളുടെ ആരാധകനാണ്. നിരവധി സൂപ്പര്‍ ബൈക്കുകള്‍ മാധവന്റെ ഗ്യാരേജില്‍ ഉണ്ടെങ്കിലും, ദീപാവലി നാളില്‍ ഒരു വിശിഷ്ടാഥിതി കൂടിയെത്തി. മറ്റാരുമല്ല, സൂപ്പര്‍ ബൈക്കുകളിലെ മുന്നും താരം റോഡ്മാസ്റ്റര്‍.

ദീപാവലി നാളില്‍ ഇന്ത്യന്‍ റോഡ്മാസ്റ്ററെ സ്വന്തമാക്കിയ കാര്യം മാധവന്‍ തന്നെയാണ് ട്വിറ്ററുലൂടെ ആരാധകരെ അറിയിച്ചത്. പുതിയ ബൈക്കിന്റെ ചിത്രവും മാധവന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ ഫ്ളാഗ്ഷിപ്പ് ആഢംബര ടൂററാണ് റോഡ്മാസ്റ്റര്‍. ബട്ടണ്‍ മുഖേന ക്രമീകരിക്കാവുന്ന വിന്‍ഡ്ഷീല്‍ഡും, ഹീറ്റഡ് സീറ്റുകളും ഗ്രിപ്പുകളും, ക്രമീകരിക്കാവുന്ന ഫ്ളോര്‍ബോര്‍ഡുകളും റോഡ്മാസ്റ്ററിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്.

2015 ല്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തിയ റോഡ്മാസ്റ്ററിനെ, 37 ലക്ഷം രൂപ ബേസ് പ്രൈസ് ടാഗിലാണ് കമ്പനി അവതരിപ്പിച്ചത്. 138.9 Nm ടോര്‍ക്ക്‌ ഉത്പാദിപ്പിക്കുന്ന 1811 സിസി തണ്ടര്‍സ്ട്രോക്ക് 111 എഞ്ചിനാണ് റോഡ്മാസ്റ്ററിലുള്ളത്. റോഡ്മാസ്റ്ററിന് പുറമേ ബി.എം.ഡബ്ല്യു, ഡ്യൂകാറ്റി അടക്കമുള്ള സൂപ്പര്‍ ബൈക്കുകളും മാധവനുണ്ട്.