ആര്‍ക്കും വേണ്ടാത്ത മാരുതി 800 ല്‍ നിന്നൊരു സൂപ്പര്‍ ബൈക്ക്

0

ആര്‍ക്കും വേണ്ടാത്ത മാരുതി 800 ല്‍ നിന്ന് സൂപ്പര്‍ ബൈക്ക് നിര്‍മ്മിച്ച് താരമായി പൂനെ സ്വദേശി യുവാവ്. മാരുതി സുസുക്കിയുടെ 800 സിസി എഞ്ചിന്‍ ഉപയോഗിച്ചാണ് പൂനെ സ്വദേശിയായ നിലേഷ് സരോദെ 800 സിസി ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

ഹാര്‍ഡ്‌കോര്‍ ബൈക്ക് പ്രേമിയായ തനിക്ക്, മാരുതി 800 കിട്ടിയിട്ട് എന്ത് കാര്യം. ഈ ചിന്തയാണ് 800 സിസി മോട്ടോര്‍സൈക്കിളിനെ നിര്‍മ്മിക്കുന്നതിലേക്ക് നിലേഷ് സരോദയെ നയിച്ചത്.  മാരുതിയുടെ 800 സിസി എഞ്ചിനില്‍ തീര്‍ത്ത ബൈക്കിനെയാണ് നിലേഷ് സരോദ ഒരുക്കിയത്. എട്ട് അടി നീളമുള്ള ബൈക്കിന്റെ ചാസി, ഫ്യൂവല്‍ ടാങ്ക്, സീറ്റ്, ട്രാന്‍സ്മിഷന്‍ സിസ്റ്റം തുടങ്ങി എല്ലാ ഘടകങ്ങളും 800 സിസി എഞ്ചിനെ അടിസ്ഥാനമാക്കി കസ്റ്റം ചെയ്തെടുത്തതാണ്.  കടിഎം ഡ്യൂക്ക് 390 യില്‍ നിന്നും കടമെടുത്തതാണ് അപ്‌സൈഡ് ഡൗണ്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍. മോട്ടോര്‍സൈക്കിളിന്റെ ഭാരം താങ്ങാന്‍ പ്രാപ്തമാണ് ഫ്രണ്ട് സസ്‌പെന്‍ഷന്‍ അസംബ്ലി. ഫ്‌ളാറ്റ് ഹാന്‍ഡില്‍ ബാറാണ് മോഡലിന്റെ മറ്റൊരു സവിശേഷത. റിയര്‍ ഫെയന്‍ഡറിലാണ് ഫ്യൂവല്‍ ടാങ്ക് നിലകൊള്ളുന്നത്.Image result for മാരുതി 800 ബൈക്ക്

അപ്പോള്‍ പിന്നെ മുന്‍വശത്ത് കാണുന്ന ഫ്യൂവല്‍ ടാങ്കോ? സംശയമുണ്ടാകാം. മുന്‍വശത്ത് കാണുന്നത് ഫ്യൂവല്‍ ടാങ്ക് അല്ല.മുന്‍വശത്ത് ഫ്യൂവല്‍ ടാങ്കിന്റെ സ്ഥാനത്ത് സ്പീഡോമീറ്റര്‍, ഓട്ടോമീറ്റര്‍, ഓയില്‍ ടെമ്പറേച്ചര്‍ ഗേജ്, ഫ്യൂവല്‍ ഗേജ്, ഇന്‍ഡിക്കേറ്ററുകള്‍ മുതലായവ ഉള്‍പ്പെടുന്ന ഡാഷ്‌ബോര്‍ഡ് ഡിസ്‌പ്ലേയും ആകര്‍ഷകമാണ്. 4 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. ബൈക്കിന് റിവേഴ്‌സ് ഗിയറുണ്ടെന്നതും മറ്റൊരു വലിയ പ്രത്യേകത. മുമ്പിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും. ഏതായാലും മാരുതി 800-നെ പൊളിച്ചടക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ബൈക്ക് വാഹന പ്രേമികളെ ഏറെ ഇഷ്ടപ്പെട്ടിരിക്കുകയാണ്.Image result for മാരുതി 800 ബൈക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.