ചരിത്രവിധി; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി

0

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി.പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലെന്ന് ഭരണ ഘടനാ ബെഞ്ച് വ്യക്തമാക്കി.  സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്ര വിധി.

ഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്. 157 വര്‍ഷത്തിന് ശേഷമുള്ള ചരിത്രവിധിയാണ് ഇത്. എല്ലാവര്‍ മിശ്ര വിധി പ്രസ്താവത്തിനിടെ പറഞ്ഞു.377ാം വകുപ്പ് എല്‍.ജി.ബി.ടി സമൂഹത്തിന് എതിരാണ്. ഇന്ത്യന്‍ ശിക്ഷാ വകുപ്പിന്റെ 377ാം വകുപ്പ് എല്‍.ജി.ബി.ടി സമൂഹത്തിന്റെ അവകാശങ്ങളുടെ നഗ്നമായ ലംഘനമായിരുന്നെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

സ്വവര്‍ഗലൈംഗിക താത്പര്യമുള്ളവര്‍ക്കും മറ്റുള്ളവരുടെ അതേ മൗലികാവകാശമുണ്ട്. വ്യത്യസ്ത വ്യക്തിത്വങ്ങളെ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജ്ജിച്ചിരിക്കുന്നെന്നും വിധി പ്രസ്താവത്തിനിടെ ബെഞ്ച് നിരീക്ഷിച്ചു.ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പരമപ്രധാനം. എല്ലാവരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന സമൂഹമായി നമ്മള്‍ മാറണം. ശരീരത്തിന്‍മേലുള്ള അവകാശം വ്യക്തിപരമായ അവകാശമാണ്. ആരെ പങ്കാളിയാക്കാമെന്നതും വ്യക്തിപരമായ അവകാശമാണ്.

377ാം വകുപ്പ് ഏകപക്ഷീയവും യുക്തിഹീനവുമാണ്. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സമൂഹമാണ് വേണ്ടത്. ആരെ തെരഞ്ഞെടുക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യം. അത് ഭരണഘടന നല്‍കുന്ന അവകാശമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.പൊതുസമൂഹത്തിന്റെ സദാചാരബോധം അടിസ്ഥാനമാക്കിയല്ല, ഭരണഘടനയിലൂന്നിയ സദാചാരബോധത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാദം കേള്‍ക്കുന്നതിനിടെ പ്രതികരിച്ചത്.