മോദി ബയോപിക്ക്; റിലീസ് തടയണമെന്ന് ആവശ്യപ്പെട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

മോദി ബയോപിക്ക്;  റിലീസ് തടയണമെന്ന് ആവശ്യപ്പെട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി
unnamed

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി തള്ളി.  ഇനിയും സെന്‍സറിങ് കഴിയാത്ത ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന് ഹര്‍ജി നല്‍കിയത് തികച്ചും അനവസരത്തിലാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചും ബോംബെ ഹൈക്കോടതിയും നേരത്തേ ചിത്രത്തിന്റെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹര്‍ജികൾ തള്ളിയിരുന്നു.
ഏപ്രില്‍ 11ന് തന്നെ സിനിമ തിയ്യറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് നേതാവ് അമന്‍ പന്‍വാറാണ് ചിത്രത്തിനെതിരേ കോടതിയെ സമീപിച്ചത്. ഇത് ബി ജെ പി യുടെ തിരഞ്ഞെടുപ്പ് പ്രചരണതന്ത്രമാണാണെന്നും അമന്‍ പന്‍വാര്‍ ഉന്നയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടലംഘനമാണിതെന്നും അദ്ദേഹം നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

ഒമങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിവേക് ഒബ്‌റോയിയാണ് നായകന്‍. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം