ദേശീയ ചലച്ചിത്രപുരസ്കാരം; സുരഭി മികച്ച നടി;മോഹൻലാലിന് ജൂറി പരാമർശം; മികച്ച മലയാള സിനിമ മഹേഷിന്റെ പ്രതികാരം

0

64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചു.എയര്‍ലിഫ്റ്റിലെ പ്രകടനത്തിന് അക്ഷയ്കുമാര്‍ മികച്ച നടനായും മിന്നാമിനുങ്ങിലെ പ്രകടനത്തിന് സുരഭി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. നടൻ മോഹൻലാലിന് പ്രത്യേക ജൂറി പരാമർശം.മഹേഷിന്റെ പ്രതികാരം മികച്ച മലയാളം സിനിമ. നീർജ എന്ന ചിത്രത്തിലെ അഭിനയത്തിനു നടി സോനം കപൂറിനു പ്രത്യേക പരാമർശം. സിനിമാ സൗഹൃദ സംസ്ഥാനമായി ഉത്തര്‍പ്രദേശ് തെരഞ്ഞെടുക്കപ്പെട്ടു. ജാര്‍ഖണ്ഡിന് പ്രത്യേക പരാമര്‍ശം. മികച്ച സിനിമാ ഗ്രന്ഥം ലതാ സുര്‍ഗാഥ. മികച്ച ഹ്രസ്വചിത്രം ആബ. മികച്ച നോണ്‍ ഫീച്ചര്‍ സിനിമയായി ചെമ്പൈ തെരഞ്ഞെടുക്കപ്പെട്ടു.

Image result for surabhi actress malayalam

മലയാളത്തില്‍ നിന്ന് പത്തു ചിത്രങ്ങളാണ് ദേശീയ അവാര്‍ഡ് നോമിനേഷന്‍ പട്ടികയില്‍ ഇടംനേടിയത്. മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍, കമ്മട്ടിപ്പാടം, ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, മാന്‍ഹോള്‍, മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയാണ് അന്തിമപട്ടികയിലുള്ള മലയാള സിനിമകള്‍.maheshinte-prathikaram

പ്രിയദര്‍ശന്‍ അധ്യക്ഷനായ ആറംഗ ജൂറിയാണ് അന്തിമ തീരുമാനമെടുത്തത്. സംവിധായകന്‍ ആര്‍.എസ്. വിമല്‍ ഉള്‍പ്പെട്ട ജൂറിയാണ് മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.ജോക്കര്‍, ഇരൈവി, ആണ്ടവന്‍ കട്ടാളെ, ധ്രുവങ്ങള്‍ പതിനാറ്, ശവരക്കത്തി, പിങ്ക്, ദംഗല്‍, നീരജ, എയര്‍ലിഫ്റ്റ്, സരബ്ജിത്ത്, അലിഗഡ്, ഹരാംഖോറ്, രാമന്‍ രാഘവ് തുടങ്ങി 86 ചിത്രങ്ങളാണ് അന്തിമപട്ടികയിലുള്ളത്. ചലച്ചിത്ര നിരൂപകനായ എം.സി രാജ്നാരായാണന്‍ ഉള്‍പ്പെട്ട ജൂറിയാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ നിന്നുള്ള പുരസ്‌ക്കാരങ്ങള്‍ നിര്‍ണയിക്കുന്നത്.Image result for akshay kumar

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.