മിന്നാമിനുങ്ങുപോലെ മിന്നിത്തെളിഞ്ഞ് സുരഭി ; ദേശീയഅവാര്‍ഡ്‌ തിളക്കത്തില്‍ സുരഭി ലക്ഷ്മി

0

ഉള്ളു തുറന്ന് എല്ലാം പറയുന്ന നരിക്കുനിക്കാരി.താരജാഡകള്‍ ഒന്നുമില്ല .അവാർഡുകൾ ഏതൊക്കെ വന്നാലും തനി കോഴിക്കോട്ടുകാരിയാണ് സുരഭി ലക്ഷ്മി.അമൃത ടി.വി.യിലെ ബെസ്റ്റ് ആക്റ്റർ എന്ന റിയാലിറ്റി ഷോയിൽ നേടിയ വിജയത്തിലൂടെ സിനിമയില്‍ എത്തിയ നടിയാണ് സുരഭി .
സുരഭിയെ അറിയുന്നവർ ആദ്യം പറയും.. ”ഓളൊര് സംഭവാട്ടോ..” അതെ, ഒരു സംശയവും വേണ്ട. സുരഭി വലിയൊരു സംഭവം തന്നെയാണ്.

അവാർഡുകൾ ഒന്നിന് പിന്നാലെ ഒന്നായി സുരഭിയെ തേടിയെത്തി കൊണ്ടിരിക്കുയാണ് .സംസ്ഥാനഅവാര്‍ഡ്‌ നിര്‍ണയത്തില്‍ തലനാഴിയക്കാണ് സുരഭിയ്ക്ക്‌ മികച്ച നടിക്കുള്ള അവാര്‍ഡ്‌ നഷ്ടമായത് .എന്നാല്‍ പ്രത്യക പരാമര്‍ശം അന്ന് നേടിയിരുന്നു .എന്നാല്‍ ആ നഷ്ടം  കൂടി ദേശീയ അവാര്‍ഡ്‌ വന്നപ്പോള്‍ മാറികിട്ടി .നീണ്ട പതിനാല് വര്‍ഷത്തിന് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത്. 2003-ല്‍ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്‌കാരം ലഭിച്ച മീരാ ജാസ്മിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം അവസാനം നേടിയ മലയാളി.Image result for സുരഭി

കോഴിക്കോടൻ സ്‌റ്റൈൽ മാറ്റി തിരുവനന്തപുരം സ്‌റ്റൈലിലേക്കുള്ള ഒരു യാത്രയായിരുന്നു ‘മിന്നാമിനുണ്ട് ‘ എന്നുവേണേൽ പറയാം. മകളുടെ ഭാവിക്കു വേണ്ടി ജീവിക്കുന്ന ഒരമ്മ. ഒരുപാട് ഡെപ്തുള്ള കഥാപാത്രമാണ്. അതിനിടയിൽ സ്വന്തം ജീവിതം എവിടെയോ വച്ച് മറന്നു പോകുന്നു. പേര് പോലും സ്വന്തമായില്ലാത്തവൾ. മകൾ, ചേച്ചി, അമ്മ അങ്ങനെയൊക്കെയാണ് ഓരോരുത്തരും കാണുന്നതും വിളിക്കുന്നതും. വല്ലാത്തൊരു അനുഭവമായിരുന്നു ആ ചിത്രം സമ്മാനിച്ചത്. ഒരുപാട് ആൾക്കാരോട് നന്ദി പറയാനുണ്ട്. ഞാൻ സംസ്‌കൃത സർവകലാശാലയിൽ പഠിക്കുമ്പോൾ അവിടത്തെ ഹോസ്റ്റലിൽ ഒരു മേട്രനുണ്ടായിരുന്നു, മീന മേട്രൻ. തിരുവനന്തപുരത്തുകാരിയാണ്. അവരുടെ നടപ്പും വസ്ത്രധാരണവും സംസാരരീതിയുമൊക്കെ ഞാൻ അന്നേ ശ്രദ്ധിച്ചിരുന്നു. അതേ െ്രസ്രെലാണ് ഞാൻ മിന്നാമിനുങ്ങിൽ കൊണ്ടു വന്നിരിക്കുന്നതും. മേട്രൻ എപ്പോഴും ‘എന്റെ പരമശിവനേ’ എന്നു വിളിക്കുമായിരുന്നു. അതൊഴിച്ചാൽ ഈ കഥാപാത്രം ബാക്കിയൊക്കെ മീന മേട്രനാണ്. പിന്നെ, എനിക്ക് മാത്രം അവകാശപ്പെട്ടതല്ല ഈ അവാർഡ്. മിന്നാമിനുങ്ങ് ടീമിന്റെ വിജയമായിട്ടാണ് ഞാൻ കാണുന്നത് എന്ന് സുരഭി പറയുന്നു .Related image

കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിനിയായ സുരഭി വടകര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനു ശേഷം കാലടി ശ്രീശങ്കര സർവകലാശാലയിൽ നിന്നും ഭരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും പിന്നീട് തിയേറ്റർ ആർട്സിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. ഛായാഗ്രാഹകൻ വിപിൻ സുധാകറിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.കോഴിക്കോട് നരിക്കുനിയിൽ പരേതനായ കെ പി ആണ്ടിയുടെയും രാധയുടെയും മകളാണ്.Image result for സുരഭി