ദേ മുതലാളി വീണ്ടും ഞെട്ടിച്ചു; ജീവനക്കാര്‍ക്ക് ദീപാവലി ബോണസ് 400 ഫ്‌ളാറ്റുകളും 1260 കാറുകളും

0

വജ്രവ്യാപാരിയായ സാവ്ജി ധോലാകിയയുടെ കീഴില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ തങ്ങളുടെ ഈ വര്‍ഷത്തെ ബോണ്സ് കേട്ട് ഞെട്ടിയിരിക്കുകയാണ് . ഞെട്ടിക്കല്‍ എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര ഞെട്ടിക്കല്‍ ആണ് സാവ്ജി ധോലാകിയ നടത്തിയത്.കാരണം സൂറത്തിലെ അതിസമ്പന്നനായ ഈ വജ്ര വ്യാപാരി ദീപാവലി സമ്മാനമായി ജീവനക്കാര്‍ക്ക് നല്‍കിയത് 400 ഫ്‌ളാറ്റുകളും, 1,260 കാറുകള്മാണ് .പിന്നെ ഞെട്ടാതെ ഇരിക്കുന്നത് എങ്ങനെ .

51 കോടി രൂപയാണ് ദീപാവലി ബോണസ് നല്‍കാന്‍ ശതകോടിശ്വരായ സാവ്ജി ദോലകിയ ചെലവഴിക്കുന്നത്. സാവ്ജിയുടെ ഹരി കൃഷ്ണ എക്‌സ്‌പോര്‍ട്‌സ് കമ്പനി സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സമയത്ത് 1,716 ജീവനക്കാരാണ് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന് സമ്മാനത്തിന് അര്‍ഹരാകുന്നത്. സ്ഥാപനത്തിന്‍റെ ഗോള്‍ഡന്‍ ജൂബിലി വാര്‍ഷികമെന്നതും ഈ സ്‌പെഷ്യല്‍ ബോണസിന് കാരണമാണ്. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ ബോണസ് സാവ്ജി പ്രഖ്യാപിച്ചിരുന്നു. അന്ന് 491 കാറും 200 ഫ്‌ലാറ്റുകളുമായിരുന്നു ബോണസ് ആയി നല്‍കിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വജ്ര വ്യാപാര മേഖലയിലേക്ക് സാവ്ജി എത്തുന്നത്. സ്വന്തം അമ്മയുടെ സഹോദരനില്‍ നിന്നും പണം കടം വാങ്ങി തുടങ്ങിയ വ്യാപാരശാല ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വജ്രവ്യാപാര ശൃംഖലയായി മാറിയിരിക്കുകയാണ്.

ശതകോടീശ്വരനാണെങ്കിലും പണത്തിന്റെ മൂല്യമറിഞ്ഞ് മക്കളെ വളര്‍ത്തണമെന്ന പക്ഷക്കാരനാണ് സാവ്ജി. കുറച്ചുനാള്‍ മുന്‍പ് ഇദ്ദേഹത്തിന്റെ മകന്‍ ദ്രവ്യയെ കൊച്ചിയിലെ ഒരു ഡ്രൈ ഫ്രൂട്ട്‌സ് കടയില്‍ മാസം ജോലിക്ക് നിര്‍ത്തിയത് വാര്‍ത്തയായിരുന്നു. മൂന്നു ജോഡി വസ്ത്രങ്ങളും ഏഴായിരം രൂപയുമായിരുന്നു വഴിച്ചെലവിനായി സാവ്ജി നല്‍കിയത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.