പ്രളയ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും ; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കും

0

കേരളത്തിനു സഹായ ഹസ്തവുമായി തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും. പ്രളയബാധിതര്‍ക്കായുള്ള ദുരിതാശ്വാസ  നിധിയിലേയ്ക്കാണ് ഇരുവരും കൂടി 25 ലക്ഷം രൂപ നല്‍കും. ദുരിതബാധിതര്‍ക്കായി തമിഴ്‌നാടും കര്‍ണാടകയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് സഹോദരങ്ങളും തമിഴ് നടന്മാരുമായ സൂര്യയും കാര്‍ത്തിയും ധനസഹായമായി രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിന് 5 കോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരത്തെ അറിയിച്ചിരുന്നു. കൂടാതെ അയല്‍ സംസ്ഥാനമായ കര്‍ണാടകയും ധനസഹായമായി 10 കോടി രൂപാ വാഗ്ദാനം ചെയ്തിരുന്നു.