ക്യാൻസറിനൊരു കൈത്താങ്ങായി സൂര്യ ഇന്ത്യ ഫെസ്റ്റിവൽ 2019

0

കോലാലംപൂർ: സോപാനം ആർട്സ് അവതരിപ്പിക്കുന്ന സൂര്യ ഇന്ത്യ ഫെസ്റ്റിവൽ 2019 ജൂൺ 15ാം തീയതി വൈകീട്ട് 7:30ന് ക്വാലാലംപൂരിലെ ശാന്തനാട് ടെമ്പിൾ ഓഫ് ഫൈൻ ആർട്സ്, ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു. ഹിസ് എക്സലൻസി ശ്രീ മൃദുൽ കുമാർ -(ദി ഹൈ കമ്മീഷ്ണർ ഓഫ് ഇന്ത്യ, മലേഷ്യ), ഡൂലി യങ് അമത്ത് മൗലിയ സുൽത്ത ഹാജ കൽസോം ഡി.കെ എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികളായിരിക്കും.

പള്ളിപ്പുറം സുനിലിന്‍റെ കഥകളി, പാരിസ് ലക്ഷ്മിയുടെ ഭരതനാട്യം, റെഡ്ഡി ലക്ഷ്മിയുടെ കുച്ചിപ്പുടി ഇതോടൊപ്പം മലേഷ്യൻ കലാകാരി ശാലിനി അവതരിപ്പിക്കുന്ന ഭരതനാട്യം എന്നിവയടങ്ങിയ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിന്‍റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു ക്രോസ് സെക്ഷൻ അവതരണമാണ് ഇത്തവണ സൂര്യ ഫെസ്റ്റിവൽ 2019ൽ ഉള്ളത്.

ഫെസ്റ്റിവലിൽ നിന്നും ലഭിക്കുന്ന തുക നോൺ പ്രോഫിറ്റബിൾ ക്യാൻസർ ചാരിറ്റി ഓർഗനൈസേഷനായ ക്യാൻ സർവൈവ് സെന്‍റർ മലേഷ്യ, ബർഹാദിലേയ്ക്ക് സംഭാവന ചെയ്യപ്പെടും.

കൂടുതൽ വിവരങ്ങൾക്ക് 011-27553976 അല്ലെങ്കിൽ 0126959343 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.