സുശാന്തിന്റെ ബന്ധു അടക്കം രണ്ടുപേർക്ക് വെടിയേറ്റു; ഒരാളുടെ നില ഗുരുതരം

0

പട്ന∙ അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ബന്ധു അടക്കം രണ്ടുപേർക്ക് ബിഹാറിൽ വെടിയേറ്റു. ബിഹാ​റി​ലെ സ​ഹ​സ്ര ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വംമൂന്നുപേരടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിൽ.

സു​ശാ​ന്തി​ന്‍റെ ബ​ന്ധു രാ​ജ്കു​മാ​ര്‍ സിം​ഗ്, സ​ഹാ​യി അ​ലി ഹ​സ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. മ​ധി​പു​ര ജി​ല്ല​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ഇ​വ​രെ മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. വെടിയേറ്റ ഒരാളുടെ അവസ്‌ഥ ഗുരുതരമാണ്.

ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം സ​ഹ​സ്ര കോ​ള​ജി​ന് സ​മീ​പ​ത്തെ ബൈ​ജ്‌​നാ​ഥ്പു​ർ ചൗ​ക്കി​ല്‍ എ​ത്തി​യ​പ്പോ​ള്‍ വാ​ഹ​നം ത​ട​ഞ്ഞ മൂ​ന്നം​ഗ സം​ഘം വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം അ​ക്ര​മി സം​ഘം സ്ഥ​ല​ത്ത് നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞു.

നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. അ​ക്ര​മി​ക​ളെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ചു​വെ​ന്നും ഇ​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും സ​ഹ​സ്ര എ​സ്പി ലി​പി സിം​ഗ് പ​റ​ഞ്ഞു.