‘സുഷി’ പ്രിയര്‍ക്കൊരു ദുഃഖവാര്‍ത്ത

0

ജാപ്പനീസ് വിഭവമായ സുഷി ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കും പ്രിയപ്പെട്ട വിഭവമായി മാറിയിട്ടുണ്ട്. പല വന്‍കിട ഹോട്ടലുകളിലും ഇപ്പോള്‍ സംഭവം ഉണ്ട് താനും. കടല്‍മത്സ്യങ്ങളും ചോറും പച്ചക്കറിയുമെല്ലാം ചേര്‍ത്താണ് സുഷി ഒരുക്കുന്നത്.സാല്‍മണ്‍, ട്യൂണ ഉള്‍പ്പെടെയുള്ള മത്സ്യങ്ങളാണ് സുഷിയില്‍ ഇടം പിടിക്കുന്ന പ്രധാനികള്‍.

എന്നാല്‍ ഇതാ സുഷി പ്രിയര്‍ക്കൊരു ഞെട്ടിക്കുന്ന വാര്‍ത്ത.  സുഷിയില്‍ ചേരുവയാകുന്ന ‘സൂപ്പര്‍ ഫ്രീസ്’ (super freeze) മീനുകളിലൂടെയാണ് ‘വിര’ മനുഷ്യശരീരത്തിലേക്കെത്തുന്നു. നിലവില്‍ ഇത്തരം സാദ്ധ്യതകള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. അടുത്തിടെ കാലിഫോര്‍ണിയയില്‍ 5 അടി 6 ഇഞ്ച് നീളം വരുന്ന  ഒരു നാടവിര (tapeworm)യെ ഒരാളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തിരുന്നു. സാല്‍മണ്‍ സാഷിമി മത്സ്യം ദിവസവും ഇയാള്‍ കഴിച്ചിരുന്നു എന്നാണു ഡോക്ടര്‍മ്മാര്‍ പറയുന്നത്. അതായത് സുഷി ഇയാളുടെ ഇഷ്ടവിഭവം ആയിരുന്നു.  മനുഷ്യശരീരത്തിനുള്ളില്‍ ഭീമമായ വളര്‍ച്ചയുണ്ടാകുന്ന നാടവിര കയറിപ്പറ്റുന്നത് ഗുരുതരമായ പ്രശ്‌നമാണ് എന്ന് പറയേണ്ടല്ലോ.മനുഷ്യന്റെ കുടലില്‍ എത്തുമ്പോഴാണ് നാടവിരയ്ക്ക് ഇത്രത്തോളം വളര്‍ച്ച സംഭവിക്കുന്നത്.

പതിനായിരത്തിധികം ഇനങ്ങളുള്ള ജീവിവര്‍ഗമാണ് നാടവിര. ഇവയില്‍ കുറച്ചുമാത്രമാണ് മനുഷ്യശരീരത്തെ ബാധിക്കുന്നത്. അവയിലൊന്നാണ് സുഷിയിലൂടെയും നന്നായി വേവിക്കാത്ത മത്സ്യങ്ങളിലൂടെയും നമ്മുടെ ശരീരത്തിലേക്കെത്തുന്നത്. താരതമ്യേന ദോഷം ചെയ്യാറില്ലെങ്കിലും അമാശയസംബന്ധമായ പ്രശ്‌നങ്ങളും അലര്‍ജിയും ഉണ്ടാകാനിടയുണ്ട്.