ഓസ്ട്രേലിയയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ‘അജ്ഞാത പൊതിക്കെട്ട്’

ഓസ്ട്രേലിയയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ‘അജ്ഞാത പൊതിക്കെട്ട്’
indian-consulate-melbourne.jpg.image.784.410

മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിലുള്ള ഇന്ത്യൻ കോൺസുലേറ്റിൽ സംശയകരമായ സാഹചര്യത്തിൽ പൊതിക്കെട്ട് കണ്ടെത്തി. യുകെ, കൊറിയ, ജർമനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, പാക്കിസ്ഥാൻ, ഗ്രീസ്, ഇന്തൊനീഷ്യ എന്നീ രാഷ്ട്രങ്ങളുടെ കോൺസുലേറ്റുകൾക്ക് മുന്‍പിലും സമാനമായ 'അജ്ഞാത പൊതികൾ' കണ്ടെത്തിയതോടെ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. സെന്‍റ് കിൽഡ റോഡിലെ യുഎസ്, ഇന്ത്യൻ കോൺസുലേറ്റുകളിൽ അഗ്നിരക്ഷാ സേന, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവര്‍ എത്തിച്ചേർന്നിട്ടുണ്ട്.
എംബസികളിലും കോൺസുലേറ്റുകളിലും എത്തിയ പൊതികൾ പരിശോധിച്ചു വരികയാണെന്ന് ഓസ്ട്രേലിയൻ ഫെഡറല്‍ പോലീസ് അറിയിച്ചു.
സുരക്ഷാ മുൻകരുതലുകളെല്ലാം സ്വീകരിച്ചശേഷമാണ് ഉദ്യോഗസ്ഥർ കെട്ടിടങ്ങള്‍ക്കകത്തു പ്രവേശിക്കുന്നത്. അതേസമയം ആർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം