800 സ്‌ക്വയര്‍ മൈല്‍ സ്ഥലം സ്വന്തം രാജ്യമായി പ്രഖ്യാപിച്ചു; ഈജിപ്തിനും സുഡാനും ഇടയിലുള്ള ആളില്ലാരാജ്യത്തെ രാജാവാകാന്‍ ഇതാ ഒരു ഇന്ത്യക്കാരൻ

0

ഈജിപ്തിനും സുഡാനും ഇടയിലുള്ള 800 സ്‌ക്വയര്‍ മൈല്‍ പ്രദേശം സ്വന്തം രാജ്യമായി സ്വയം പ്രഖ്യാപിച്ചൊരു ഇന്ത്യന്‍ യുവാവ്‌. ഈ രാജ്യത്തിന്റെ പേര് പേര് ബിർ തവാലി, ഇവിടുത്തെ സ്വയം പ്രഖ്യാപിത രാജാവിന്റെ പേര്  സുയാഷ് ഡിക്‌ഷിത്ത്.

ഈജിപ്തിന്റെ അതിര്‍ത്തിക്ക് തെക്ക് ഭാഗത്ത് നിലകൊള്ളുന്ന ബിര്‍ താവില്‍ എന്നറിയപ്പെടുന്ന ചെറിയ ദ്വീപ സമൂഹത്തിലേക്ക് കടന്ന് കയറിയ ഇയാള്‍ അവിടെ ‘ കിങ്ഡം ഓഫ് ദീക്ഷിത്’ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ സംഗതി വന്‍ വിവാദമായി. മനുഷ്യവാസമില്ലാത്ത ഈ പ്രദേശം ഒരൊറ്റ രാജ്യത്തിന്റെയും കീഴിലല്ല നിലകൊള്ളുന്നത്. ഇത് കൈവശപ്പെടുത്താന്‍ നിരവധി പേര്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇതു വരെ സാധിച്ചിട്ടില്ല. ഇതിനിടയിലാണ് സുയാഷ് ഡിക്‌ഷിത്ത് ഇവിടെ കടന്നുകയറി രാജാവായത്.

ജീവിക്കാന്‍ അനുകൂല സാഹചര്യമായിട്ടും യാതൊരു രാജ്യത്തിന്റെയോ സ്റ്റേറ്റിന്റെയോ ഭാഗമല്ലാതെ നിലകൊള്ളുന്ന ഭൂമിയിലെ ഏക പ്രദേശമെന്ന ഖ്യാതിയും ബില്‍ താവിലിനുണ്ട്. കഴിഞ്ഞ നൂറോളം വര്‍ഷങ്ങളായി മനുഷ്യവാസമില്ലാത്ത പ്രദേശമാണിത്.ഇവിടേക്കാണ് ഇൻഡോർ സ്വദേശിയായ സുയാണ് എത്തിയത്. മരുഭൂമിയിലൂടെ 319 കിലോമിറ്റോർ ദൂരം സഞ്ചരിച്ചാണ് ഇയാൾ ഈ ആളില്ലാരാജ്യത്ത് എത്തിപ്പെട്ടത് . കക്ഷി ഇവിടെ കാലുകുത്തിയതോടെ കൈയിൽ കരുതിയ കൊടിയും നാട്ടി. കുപ്പിയിൽ കരുതിയ വെള്ളം നനച്ച് വിത്തും പാകി. ഇനി മുതൽ ഈ രാജ്യം ഡിക്‌ഷിത്ത് എന്നാണെന്നും താൻ ഇതിന്റെ രാജാവാണെന്നും പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ പ്രസിഡന്റായി അച്ഛനെയും സുയാഷുരാജാവ് നിയമിച്ചു. അച്ഛനുള്ള തന്റെ പിറന്നാൾ സമ്മാനമാണിതെന്നും ഇയാൾ പറയുന്നു.പുതിയ രാജ്യത്തേക്ക് വിദേശനിക്ഷേപവും പൗരത്വത്തിനുള്ള അപേക്ഷയും ക്ഷണിക്കുന്നുവെന്ന് ദീക്ഷിത് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.  ഇനി ആര്‍ക്കെങ്കിലും ഇവിടെ അവകാശം സ്ഥാപിക്കണമെങ്കില്‍ തന്നോട് യുദ്ധം ചെയ്യാമെന്നും ഡിക്‌ഷിത്ത് പറയുന്നു. ഇപ്പോള്‍ ഈ ഭൂമിയുടെ രാജാവായി തന്നെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതാതാന്‍ പോകുകയാണ് സുയാഷ് ഡിക്‌ഷിത്ത്.