കള്ളും കഞ്ചാവും തന്ന് ജീവിതം നശിപ്പിച്ചു ; കൂട്ടുകാരിക്കൊപ്പം സെക്സും; ഭർത്താവിനെതിരെ ആത്മഹത്യ ചെയ്ത ഹോക്കിതാരത്തിന്‍റെ ഡയറിക്കുറിപ്പ്

0

കൊച്ചി: ഹോക്കി താരം പോണേക്കരയില്‍ പീലിയാട്ട് റോഡ് കടയപ്പറമ്പില്‍ ശ്യാമിലിയുടെ(26) മരണത്തില്‍ പ്രതികരണവുമായി സഹോദരി ഷാമിക. മേയ് നാലിന് കേരള ഒളിംപിക് ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ചു കളത്തിലിറങ്ങാനിരിക്കെ.. കടുത്ത മാനസികപീഡനം നേരിടേണ്ടി വന്നതാണ് ആത്മഹത്യയ്ക്കു കാരണമെന്ന് ശ്യാമിലിയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍
.

കൂട്ടുകാരിയുമായി ഭര്‍ത്താവ് സെക്‌സില്‍ ഏര്‍പ്പെട്ടെന്നും തന്നെ നീലച്ചിത്രങ്ങള്‍ കാണിച്ചെന്നും ഡയറിക്കുറിപ്പില്‍ ഉണ്ട്. മാനസിക പീഡനം ഉണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു പക്ഷെ മരണശേഷമാണ് ക്രൂരമായ പീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നുവെന്ന് അറിയുന്നതെന്നും കുറ്റക്കാരനായ ഭര്‍ത്താവിനെ ശിക്ഷിക്കണെമന്നും ഷാമിക ആവശ്യപ്പെട്ടു.

ഡയറിക്കുറിപ്പിലുള്ളത്

എന്‍റെ മുന്നില്‍ വച്ച് എന്‍റെ ഫ്രണ്ടുമായി സെക്‌സില്‍ ഏര്‍പ്പെടുകയും എന്നെ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്യും. പിന്നെ ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അതു ഞാനും പറയണം. നിര്‍ബന്ധിച്ചു കള്ള്, ബീയര്‍, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എല്ലാം അടിപ്പിക്കാന്‍ തുടങ്ങി. സെക്‌സ് വിഡിയോ കാണാന്‍ നിര്‍ബന്ധിക്കും. വൃത്തികേടുകള്‍ പറയിപ്പിക്കും. ഞാന്‍ സാധാരണ നിലയിലാകുമ്പോള്‍ ഇതിനെക്കുറിച്ചു ചോദിച്ചു സഞ്ജുവിനോടു വഴക്കിടും.

സഞ്ജുവിന് എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കില്‍ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു. സഞ്ജു എന്നെ നശിപ്പിച്ചു.’ – ഇംഗ്ലിഷും മലയാളവും കലര്‍ത്തി സ്വന്തം കൈപ്പടയില്‍ ശ്യാമിലി എഴുതിയ 18 ലേറെ പേജുകളില്‍ ഭര്‍ത്താവില്‍നിന്നും വീട്ടുകാരില്‍നിന്നുമുണ്ടായ പീഡനങ്ങള്‍ വിശദമായി പറയുന്നുണ്ട്. തന്‍റെ പേരില്‍ ഫെയ്‌സ്ബുക് പേജുണ്ടാക്കി പല പെണ്‍കുട്ടികളുമായും സഞ്ജു ചാറ്റു ചെയ്തിരുന്നതായും കുറിപ്പില്‍ പറയുന്നു.