സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരള ടീമിൽ ശ്രീശാന്ത് കളിക്കും; സഞ്ജു ക്യാപ്റ്റൻ

0

തിരുവനന്തപുരം∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ കേരളത്തെ നയിക്കും. ടീമിലിടം നേടിയ ശ്രീശാന്ത് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരം കളിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. കേരള ടീമിന്റെ തൊപ്പി നൽകിയാണ് കെസിഎ ഭാരവാഹികൾ ശ്രീശാന്തിനെ സ്വീകരിച്ചത്.

നാല് പുതുമുഖ താരങ്ങള്‍ ടീമിലുണ്ട്. സച്ചിന്‍ ബേബിയാണ് ഉപനായകന്‍, റോബിന്‍ ഉത്തപ്പ ഈ സീസണിലും കേരള ടീമില്‍ തുടരുന്നു. 20 അംഗ ടീമിനെയാണ് കേരളം പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 13ന് മുംബൈയ്ക്കെതിരെയും 15 ന് ഡൽഹിക്കെതിരെയും കളിക്കും. 17 ന് ആന്ധ്രപ്രദേശ്, 19ന് ഹരിയാന ടീമുകൾക്കെതിരെയും കേരളത്തിന് മത്സരങ്ങളുണ്ട്.

കേരള ടീം– സഞ്ജു വി. സാംസൺ (ക്യാപ്റ്റൻ), സച്ചിൻ ബേബി (വൈസ് ക്യാപ്റ്റൻ), ജലജ് സക്സേന, റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, ബേസിൽ തമ്പി, എസ്. ശ്രീശാന്ത്, നിധീഷ് എം.ഡി, കെ.എം. ആസിഫ്, അക്ഷയ് ചന്ദ്രൻ, പി.കെ. മിഥുൻ, അഭിഷേക് മോഹൻ, വിനൂപ് എസ്. മനോഹരൻ, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹൻ എസ്. കുന്നുമ്മൽ, എസ്. മിഥുൻ, വത്സൽ ഗോവിന്ദ് ശർമ, കെ.ജി. രോജിത്, എം.പി. ശ്രീരൂപ്.